Breaking News

Sports

ഇന്ത്യന്‍ ബാറ്റര്‍മാര്‍ അനാവശ്യഷോട്ടുകള്‍ക്ക് മുതിര്‍ന്നതിന് പിന്നിലെ കാരണം വിശദീകരിച്ച്‌ ജസ്പ്രീത് ബുംറ….

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു ന്യൂസിലാന്‍ഡ് ഇന്ത്യയെ പരാജയപെടുത്തിയത്. 110 റണ്‍സ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്കോര്‍ ചെയ്യാന്‍ സാധിച്ചത്. മത്സരശേഷം നിര്‍ണായക പോരാട്ടത്തില്‍ ബാറ്റിങിലെ ഇന്ത്യയുടെ വ്യത്യസ്തമായ സമീപനത്തിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് പേസര്‍ ജസ്പ്രീത് ബുംറ. മത്സരത്തില്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപെട്ട ശേഷവും അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കവെയാണ് സീനിയര്‍ താരങ്ങളായ രോഹിത് …

Read More »

‘ഷമിയെ ആക്രമിക്കുന്നത് ചില നട്ടെല്ലില്ലാത്ത ആളുകള്‍’; രൂക്ഷ വിമർശനവുമായി ഇന്ത്യൻ നായകൻ വീരാട് കോഹ്ലി

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപത്തിന് വിധേയനായ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഷമിയെ ‘200 ശതമാനം’ പിന്തുണക്കുന്നതായി കോഹ്ലി പറഞ്ഞു. “ഞങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിന് കാരണമുണ്ട്, ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാന്‍ ധൈര്യമില്ലത്ത, സോഷ്യല്‍ മീഡിയയിലെ നട്ടെല്ലില്ലാത്ത ചില ആളുകളല്ല ഞങ്ങള്‍. അവര്‍ തങ്ങളുടെ ഐഡന്റിറ്റിക്ക് പിന്നില്‍ ഒളിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ പിന്തുടരുകയും ആളുകളെ കളിയാക്കുകയും ചെയ്യുന്നു, അത് ഇന്നത്തെ …

Read More »

മുട്ടുകുത്തിയുള്ള ഐക്യദാർഢ്യത്തിന് വിസമ്മതിച്ചു ; ഡിക്കോകിനെ ടീമിൽ നിന്ന് പുറത്താക്കി സൗത്ത് ആഫ്രിക്ക…

ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് പിന്മാറിയത് വര്‍ണ വിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ മടിച്ചെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മത്സരത്തിന് മുന്‍പ് താരങ്ങള്‍ ഐക്യദാര്‍ഢ്യമര്‍പ്പിക്കണമെന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച്‌ ടീമില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ക്രിക്‌ബസ് ഉള്‍പ്പടെയുള്ള ക്രിക്കറ്റ് വെബ്സൈറ്റുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ക്രിക്കറ്റ് …

Read More »

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ജാതീയ അധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു…

ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ജാതീയ അധിക്ഷേപം നടത്തിയതിന്റെ പേരില്‍ ഇന്ത്യയുടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ഹാന്‍സി എസ്.പി നിതിക ഗെലോട്ട് പറഞ്ഞു. താരത്തിന് പിന്നീട് ജാമ്യം അനുവദിച്ചതായും എസ്.പി അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ നടത്തിയ ജാതീയ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് താരത്തിന് …

Read More »

ഐ പി എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ദിനേശ് കാര്‍ത്തിക്കിന് ശാസന…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന് ശാസന. പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പ് പ്രകാരം ലെവല്‍ 1 കുറ്റമാണ് കാര്‍ത്തിക്ക് ചെയ്തതായി കണ്ടെത്തിയത്. എന്നാല്‍ കാര്‍ത്തിക് ചെയ്ത കുറ്റമെന്തെന്ന് ഐ‌പി‌എല്‍ വ്യക്തമാക്കിയിട്ടില്ല. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ജയത്തിനു പിന്നാലെയാണ് താരത്തിനെ താക്കീത് ചെയ്തത്. മാച്ച്‌ റഫറിയാണ് നടപടിയെടുത്തത്. ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ പുറത്തായ ശേഷം കാര്‍ത്തിക്ക് ക്ഷുഭിതനായി സ്റ്റമ്ബ് തട്ടിത്തെറിപ്പിച്ചിരുന്നു. …

Read More »

യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്; സ്പെയിനിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക്…

യുവേഫ നേഷന്‍സ് ലീഗ് കിരീടം ഫ്രാന്‍സിന്. ശക്തരായ സ്പെയിനിന്റെ യുവനിരയെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് കിരീടം ചൂടിയത്. ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രഞ്ച് പടയ്ക്ക് ആവേശ വിജയം സമ്മാനിച്ചത് സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയും കരീം ബെന്‍സിമയുമാണ്. രണ്ടാം പകുതിയിലാണ് കലാശപ്പോരാട്ടത്തിലെ മൂന്ന് ഗോളുകളും പിറന്നത്. അറുപത്തിനാലാം മിനിറ്റില്‍ ഗോള്‍ നേടി കൊണ്ട് മൈക്കേല്‍ ഒയര്‍ബസാല്‍ സ്പെയിനിനു ലീഡ് നേടി കൊടുത്തു. തുടര്‍ന്ന് മികച്ച പന്തടക്കത്തോടെ കളിച്ച ഫ്രാന്‍സ് …

Read More »

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മാത്രം താന്‍ ഒരു മണ്ടനല്ലെന്ന് വസീം അക്രം….

താന്‍ ഒരിക്കലും ഒരു ദേശീയ ടീമിന്റെയും പരിശീലകനാകാന്‍ സാദ്ധ്യതയില്ലെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്ടന്‍ വസീം അക്രം. ദേശീയ ടീം പരിശീലകന്‍ ആയാല്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് 200 മുതല്‍ 250 ദിവസമെങ്കിലും തന്റെ കുടുംബത്തെ പിരിഞ്ഞ് നില്‍ക്കേണ്ടി വരുമെന്നും ഇത് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്രം പറഞ്ഞു. അതേപോലെ പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ താരങ്ങള്‍ തന്നോട് സ്ഥിരമായി ഉപദേശം ചോദിക്കാറുണ്ടെന്നും ഇതിനും തനിക്ക് സമയം കണ്ടെത്തേണ്ടി വരുമെന്നും …

Read More »

യുവേഫ ചാമ്ബ്യന്‍സ് ലീഗിൽ ഇന്ന് തീ പാറും പോരാട്ടം; മാഞ്ചസ്റ്റര്‍ സിറ്റി-പിഎസ്ജി ക്ലാസിക് പോരാട്ടം…

യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് ഫ്രഞ്ച് ലീഗ് വമ്ബന്മാരായ പിഎസ്ജി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ഗ്രൂപ്പ് എയിലെ വമ്ബന്‍ ടീമുകള്‍ ആദ്യമായി ഏറ്റുമുട്ടുന്ന മത്സരത്തില്‍ പിഎസ്ജിക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിച്ചേക്കും. ഇന്ന് ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിഎസ്ജിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചായി വര്‍ധിപ്പിച്ച്‌ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞയാഴ്ച ചെല്‍സിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് സിറ്റി ഇന്ന് …

Read More »

ഐപിഎല്‍ 2021; ഡല്‍ഹി ഇന്ന് രാജസ്ഥാനെ നേരിടും…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. റിഷഭ് പന്ത്-സഞ്ജു സാംസണ്‍ എന്നീ യുവ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്ന സവിശേഷതയും മത്സരത്തിനുണ്ട്. ഡല്‍ഹി വിജയത്തോടെ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തെത്താന്‍ ശ്രമിക്കുമ്ബോള്‍ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ജയം നിര്‍ണ്ണായകമാണ്. ഹൈദരാബാദിനെ അനായാസമായി തകര്‍ത്ത ആത്മവിശ്വാസത്തില്‍ ഡല്‍ഹി ഇറങ്ങുമ്ബോള്‍ പഞ്ചാബ് കിങ്‌സിനോട് രണ്ട് റണ്‍സിന്റെ ആവേശ ജയം നേടിയാണ് സഞ്ജുവും …

Read More »

സൂപ്പര്‍ താരം ലിയോണല്‍ മെസ്സിക്ക് ലീഗിലെ അടുത്ത മത്സരം നഷ്ടമാവും..

സൂപ്പര്‍ താരം ലിയോണല്‍ മെസ്സിക്ക് ലീഗ് 1 ല്‍ മോണ്ടിപ്പെല്ലിയറിനെതിരെ നടക്കുന്ന അടുത്ത മത്സരം നഷ്ടമാവും. ഇന്നാണ് പി.എസ്.ജി അധികൃതര്‍ ഇക്കാര്യമറിയിച്ചത്. ലിയോണിനെതിരായ മത്സരത്തില്‍ 75-ാം മിനിറ്റില്‍ സൂപ്പര്‍ താരത്തെ കോച്ച്‌ പിന്‍വലിച്ചിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കാണ് ഇതിന് കാരണം എന്ന് ടീം അറിയിച്ചു. ലീഗില്‍ മെട്സിനെതിരായ മത്സരത്തിലും താരത്തിന് ഇറങ്ങാനായിരുന്നില്ല. അടുത്ത കളിയിലും മെസ്സിക്ക് ഇറങ്ങാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. പി.എസ്.ജിക്കായി മെസ്സിക്ക് ഇനിയും തന്‍റെ ആദ്യ ഗോള്‍ കണ്ടെത്താനായിട്ടില്ല …

Read More »