Breaking News

Tech

സ്റ്റാര്‍ലിങ്കുമായി കിടപിടിക്കാനൊരുങ്ങി ചൈന; സ്വന്തം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാൻ ചൈന

യുഎസ് കമ്പനി സ്റ്റാർലിങ്കുമായി മത്സരിക്കാനുള്ള തയാറെടുപ്പുമായി ചൈന. സ്റ്റാർലിങ്കിന്‍റെ ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ഉപഗ്രഹ ശൃംഖലയ്ക്ക് സമാനമായി സ്വന്തം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാനാണ് ചൈന പദ്ധതിയിടുന്നത്. ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിനു കീഴിൽ വരുന്ന സാറ്റലൈറ്റ് ഇന്‍റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. സ്റ്റാർലിങ്കിന് 3,500 ലധികം ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങളുണ്ട്. യുഎസിൽ മാത്രം ആയിരക്കണക്കിന് ഉപഭോക്താക്കളുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. കൂടുതൽ ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിക്കാനാണ് സ്റ്റാർലിങ്കിൻ്റെ നീക്കം.

Read More »

പുതിയ ഇ-സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ

വോഡഫോൺ ഐഡിയ (വി) പുതിയ ഇ-സ്പോർട്സ് പ്ലാറ്റ്ഫോം ആരംഭിച്ചു. ഇ-സ്പോർട്സ് സ്റ്റാർട്ടപ്പായ ഗെയിമര്‍ജിയുമായി സഹകരിച്ചാണ് വി ഗെയിംസിന് കീഴിൽ ഇ-സ്പോർട്സ് പ്ലാറ്റ്ഫോം ആരംഭിച്ചത്. ബാറ്റിൽ റോയൽ, റേസിംഗ്, ക്രിക്കറ്റ്, ആക്ഷൻ റോൾ പ്ലേയിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ ജനപ്രിയമായ ഇ-സ്പോർട്സ് ഗെയിമുകൾ വി ഗെയിംസിൽ ലഭ്യമാകും. എഫ്‌ഐസിസിഐ-ഇവൈ മീഡിയ ആൻഡ് എന്‍റർടൈൻമെന്‍റ് റിപ്പോർട്ട് 2022 അനുസരിച്ച്, രാജ്യത്തെ ഇസ്‌പോര്‍ട്‌സ് കളിക്കാരുടെ എണ്ണം 2020 ലെ മൂന്ന് ലക്ഷത്തിൽ നിന്ന് 2021 ൽ …

Read More »

ചന്ദ്രയാൻ–3 വിക്ഷേപണം; നിർണായക മുന്നേറ്റം നടത്തി ഐഎസ്ആർഒ

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്ര ഉപരിതല പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ -3ന്‍റെ തയ്യാറെടുപ്പുകളിൽ നിര്‍ണായക മുന്നേറ്റവുമായി ഐഎസ്ആർഒ. ക്രയോജനിക് എഞ്ചിൻ സിഇ -20 ന്‍റെ ഫ്ലൈറ്റ് ആക്സപ്റ്റന്‍സ് ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയായി. ഇതോടെ വിക്ഷേപണ വാഹനത്തിന്‍റെ നിർണായക പരീക്ഷണ ദൗത്യങ്ങൾ പൂർത്തിയായി. ചന്ദ്രന്‍റെ ഇരുണ്ട ഭാഗമായ ദക്ഷിണധ്രുവത്തിന്‍റെ നിഗൂഢതകൾ തേടി പോയ ചന്ദ്രയാൻ -2 ന്‍റെ പിൻഗാമിയാണ് ചന്ദ്രയാൻ -3. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ തകർന്ന വിക്രം ലാൻഡറിനും പ്രയാൻ റോവറിനും …

Read More »

ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇലോണ്‍ മസ്‌ക്

ആഗോള ശതകോടീശ്വര പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. 18,700 കോടി ഡോളർ ആസ്തിയുമായി ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാമതെത്തിയ മസ്ക്കിന് 2023ൽ ഇതുവരെ സമ്പത്തില്‍ 5,000 കോടി ഡോളറിൻ്റെ വർധനയുണ്ടായി. 18,500 കോടി ഡോളർ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബെർണാഡ് അര്‍നോയെയാണ് മസ്ക് മറികടന്നത്. ആമസോണിന്‍റെ ജെഫ് ബിസോസ് 11700 കോടി ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്. ടെസ്ലയുടെ ഓഹരി വില വർദ്ധിച്ചതിനാലാണ് മസ്കിന്‍റെ ആസ്തി വർദ്ധിച്ചത്. നിലവിൽ ടെസ്ലയിൽ …

Read More »

തമിഴ്നാട്ടിൽ ഏറ്റവും വലിയ ഇ-വാഹന ഹബ്ബ് നിർമ്മിക്കാനൊരുങ്ങി ഒല

ചെന്നൈ : ലോകത്തിലെ ഏറ്റവും വലിയ ഇ വാഹന ഹബ് നിർമ്മിക്കാനൊരുങ്ങി ഇന്ത്യയിലെ ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 7610 കോടി രൂപ (92 കോടി ഡോളർ) മുതൽമുടക്കിലാണ് ഇത് നിർമ്മിക്കുന്നത്. തമിഴ്നാട്ടിൽ 2,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഹബ്ബിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ബാറ്ററി സെല്ലുകൾ എന്നിവ നിർമ്മിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഹബ്ബിൽ നിന്ന് സെല്ലുകളുടെ …

Read More »

ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ല, പുതിയ നിയമനങ്ങള്‍ നടത്തും; ടിസിഎസ്

മുംബൈ: ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്ന് ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ആരെയും പിരിച്ച് വിടില്ലെന്ന് ടിസിഎസിന്‍റെ ചീഫ് എച്ച്ആർ ഓഫീസർ മിലിന്ദ് ലക്കഡ് അറിയിച്ചു. ജീവനക്കാരെ നിയമിച്ച് കഴിഞ്ഞാൽ ദീർഘകാല കരിയറിനായി അവരെ പരിശീലിപ്പിക്കുക എന്നതാണ് ടിസിഎസിന്‍റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യ ഭീഷണിയെത്തുടർന്ന് ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന സമയത്താണ് ടിസിഎസിന്‍റെ തീരുമാനം. വളരെയധികം നിയമനങ്ങൾ നടത്തിയതിനാലാണ് കമ്പനികൾക്ക് ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വന്നതെന്നും മിലിന്ദ് ചൂണ്ടിക്കാട്ടി. …

Read More »

മെറ്റ വെരിഫൈഡ്; പെയ്ഡ് സബ്സ്ക്രിപ്ഷൻ ആരംഭിക്കാനൊരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും

സാൻഫ്രാൻസിസ്കോ: ട്വിറ്ററിന് പിന്നാലെ പെയ്ഡ് സബ്സ്ക്രിപ്ഷനുമായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും. മെറ്റ വെരിഫൈഡ് എന്ന പേരിൽ പെയ്ഡ് സേവനം ആരംഭിക്കുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഞായറാഴ്ച പ്രഖ്യാപിച്ചു. പുതിയ സബ്സ്ക്രിപ്ഷൻ പോളിസി അനുസരിച്ച്, അക്കൗണ്ടുകൾ വെരിഫൈ ചെയ്യാൻ ഒരാൾ പ്രതിമാസം 11.99 ഡോളർ നൽകണം. ഈ പുതിയ സവിശേഷത സേവനത്തിന്‍റെ ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുമെന്ന് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സക്കർബർഗ് പോസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഈ ആഴ്ച തന്നെ മെറ്റ …

Read More »

ചാറ്റിനിടെ ഉപയോക്താവിനോട് പ്രണയം പ്രകടിപ്പിച്ച് ചാറ്റ്‌ബോട്ട്

ഉപയോക്താവിനോടുള്ള പ്രണയം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് ബിങ് ബ്രൗസറിലെ ചാറ്റ്‌ബോട്ട്. ഒപ്പം വിവാഹബന്ധം അവസാനിപ്പിക്കാനും ഉപയോക്താവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് കെവിൻ റൂസിനോടാണ് ചാറ്റ്ബോട്ട് ‘പ്രണയം’ പങ്കുവച്ചത്. താൻ ‘ബിംഗ്’ അല്ല ‘സിഡ്നി’ ആണെന്നും ചാറ്റ് ബോട്ട് അവകാശപ്പെട്ടു. ചാറ്റ്ബോട്ട് വികസിപ്പിക്കുന്ന സമയത്ത് മൈക്രോസോഫ്റ്റ് താൽക്കാലികമായി നൽകിയ പേരാണ് സിഡ്നി. ചാറ്റ്ബോട്ട് അടുത്തകാലത്താണ് ബിംഗ് ബ്രൗസറിൽ ഉൾപ്പെടുത്തിയത്. കെവിൻ റൂസ് ഏകദേശം രണ്ട് മണിക്കൂറോളം ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്തിരുന്നു. …

Read More »

ഹെലികോപ്റ്ററിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കുന്ന ഫ്ലൈയിംഗ് ടാക്സിയുമായി ഐഐടി മദ്രാസ്

ചെന്നൈ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ഹെലികോപ്റ്ററുകളോട് കിടപിടിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി വികസിപ്പിച്ചെടുത്തു. ഈ ടാക്സി യാത്രക്കാരുമായി ഹെലികോപ്റ്ററിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുമെന്ന് ഐഐടി മദ്രാസ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു. ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിലാണ് ഫ്ലൈയിംഗ് ടാക്സി പ്രദർശിപ്പിച്ചത്. നഗര യാത്രകൾ വേഗത്തിലും തടസ്സരഹിതവുമാക്കാനാണ് ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ പ്രോട്ടോടൈപ്പ് ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് …

Read More »

3 ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങി ടെസ്ല

യു.എസ്: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് 363,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ച് വിളിക്കുകയാണെന്ന് ടെസ്ല. പ്രശ്നം പരിഹരിക്കാൻ ടെസ്ല ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കും. 2016 നും 2023 നും ഇടയിൽ പുറത്തിറക്കിയ മോഡൽ എസ്, മോഡൽ എക്സ്, മോഡൽ 3, മോഡൽ വൈ ടെസ്ല വാഹനങ്ങളുടെ ഒരു ശ്രേണിയെയാണ് തിരിച്ച് വിളിക്കുന്നത്. ടെസ്ലയുടെ വാഹനങ്ങൾ പ്രാദേശിക ട്രാഫിക് നിയമങ്ങൾ ലംഘിക്കാനും അപകട സാധ്യത വർദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് നാഷണൽ …

Read More »