Breaking News

Tech

453 ജീവനക്കാരെ ഇ-മെയിലിലൂടെ പിരിച്ചുവിട്ട് ഗൂഗിൾ ഇന്ത്യ

ന്യൂഡൽഹി: കൂട്ട പിരിച്ചുവിടൽ നടത്തി ഗൂഗിൾ ഇന്ത്യയും. ഇന്ത്യയിൽ 453 ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട വിവരം ഇമെയിൽ വഴിയാണ് ജീവനക്കാരെ അറിയിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പിരിച്ചുവിടൽ ഇ-മെയിൽ ജീവനക്കാർക്ക് ലഭിച്ചത്. ഗൂഗിൾ ഇന്ത്യ വൈസ് പ്രസിഡന്‍റ് സഞ്ജയ് ഗുപ്തയാണ് ഇ-മെയിൽ അയച്ചത്. പിരിച്ചുവിടലിന്‍റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞതായി ഇ-മെയിലിൽ പറയുന്നു. അതേസമയം, ആഗോളതലത്തിൽ 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഗൂഗിൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. …

Read More »

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂട്യൂബ് ചാനല്‍ പാടില്ലെന്ന് ഉത്തരവ്

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങരുതെന്ന് സർക്കാർ. ആളുകൾ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ, ഉദ്യോഗസ്ഥന് അതിൽ നിന്ന് വരുമാനം ലഭിക്കും. ഇത് ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണ്. യൂട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി അഗ്നിശമന സേനാംഗം നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്. ഇന്‍റർനെറ്റിലോ സോഷ്യൽ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് ഒരു വ്യക്തിഗത പ്രവർത്തനമായും സർഗ്ഗാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും, ഒരു നിശ്ചിത …

Read More »

തിടമ്പേറ്റാൻ രാമനും; റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ക്ഷേത്രം

ഇരിങ്ങാലക്കുട: റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇരിഞ്ഞാടപ്പിള്ളി രാമനെന്നാണ് ഈ ലക്ഷണമൊത്ത ഗജവീരൻ്റെ പേര്. ക്ഷേത്രങ്ങളിൽ ആനകളെ നടയിരുത്തുന്നതിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഒരു റോബോട്ട് ആനയെ നടയിരുത്തുന്നത് ഇതാദ്യമാണ്. കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഒരു കൂട്ടം ഭക്തർ രാമൻ എന്ന റോബോട്ട് ആനയെ സംഭാവനയായി നടയിരുത്തുന്നത്.

Read More »

നിശബ്ദ പ്രചാരണവേളയിൽ സോഷ്യൽ മീഡിയയിലൂടെ വോട്ട് തേടരുത്: തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണ വേളയിൽ സോഷ്യൽ മീഡിയയിൽ വോട്ട് അഭ്യർത്ഥിച്ചുള്ള സന്ദേശങ്ങൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വരുന്ന തിരഞ്ഞെടുപ്പിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും കമ്മീഷൻ അറിയിച്ചു. ത്രിപുരയിൽ നിശബ്ദ പ്രചാരണത്തിനിടെ വോട്ട് അഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തതിനു ബിജെപി, കോൺഗ്രസ്, സിപിഎം എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. നിശബ്ദ പ്രചാരണവേളയിൽ നേരിട്ട് വോട്ട് തേടുകയോ മാധ്യമങ്ങളിലൂടെയോ പൊതുപരിപാടികളിലൂടെയോ വോട്ട് തേടുകയോ ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. എന്നിരുന്നാലും, സോഷ്യൽ മീഡിയ …

Read More »

ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ പൂട്ടി; നടപടി സാമ്പത്തിക പ്രതിസന്ധി മൂലം

ന്യൂഡൽഹി: ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ അടച്ചുപൂട്ടി. ഡൽഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചതായാണ് വിവരം. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഇന്ത്യയിലെ ഓഫീസുകൾ അടച്ചിടുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇന്ത്യയിലെ രണ്ടിടങ്ങളിലെ ട്വിറ്റർ ഓഫീസുകൾ അടച്ചത്. അതേസമയം, ബെംഗളൂരുവിലെ ഓഫീസ് നിലനിർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധി …

Read More »

ചേതക് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിക്കാനൊരുങ്ങി ബജാജ്

ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ വഴി പിൻ ചക്രത്തിലേക്ക് പവർ നൽകുന്ന അതേ 3.8 കിലോവാട്ട് / 4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി 2023 ബജാജ് ചേതക് വരും എന്ന് റിപ്പോർട്ടുകൾ. 24.5 കിലോഗ്രാം ഭാരമുള്ള ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്നാണ് മോട്ടോർ അതിന്റെ പവർ ഉത്പാദിപ്പിക്കുന്നത്. നിലവിലെ മോഡലിന് സമാനമായി വാഹനത്തിന്‍റെ മൊത്തം ഭാരം 283 കിലോഗ്രാം ആയിരിക്കും. 2019 ൽ പുറത്തിറക്കിയ മോഡലിൽ ബ്രാൻഡ് ചെറിയ പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. …

Read More »

ഗുജറാത്തിൽ പതിച്ചത് അപൂർവ ഉൽക്കാശിലകളെന്ന് ഗവേഷകർ; ബുധന്റെ ഉപരിതലവുമായി സാമ്യം

അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌ക്കന്ധ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് സന്ധ്യക്ക് ആകാശത്ത് നിന്ന് വീണത് അപൂർവ ഉൽക്കാശിലകളെന്ന് ഗവേഷകർ. ബുധൻ ഗ്രഹത്തിന്‍റെ ഉപരിതലവുമായുള്ള ഇവയുടെ സാമ്യവും വ്യക്തമായിട്ടുണ്ട്. ഗ്രഹ പരിണാമത്തെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് ഇത് സഹായകമാകുമെന്ന് ഗവേഷകർ വ്യക്തമാക്കി. ദേവ്ദര്‍ താലൂക്കിലെ റാവേല്‍, രന്തീല ഗ്രാമങ്ങളിൽ ജെറ്റ് വിമാനത്തിന്റെ ശബ്ദത്തോടെ ഉൽക്കാശിലകൾ താഴേക്ക് പതിക്കുകയായിരുന്നു. ഒരു വീടിന്‍റെ മുറ്റത്തെ ടൈലുകൾ തകർന്ന് കുഴി ഉണ്ടായി. 200 …

Read More »

യുട്യൂബ് സിഇഒ സ്ഥാനത്ത് ഇനി ഇന്ത്യൻ വംശജൻ നീൽ മോഹൻ

വാഷിങ്ടണ്‍: ഇന്ത്യൻ വംശജൻ നീൽ മോഹൻ ഇനി യൂട്യൂബ് സിഇഒ. യൂട്യൂബ് മേധാവി സ്ഥാനത്തെ ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം സൂസന്‍ ഡയാന്‍ വോജിസ്‌കി സി.ഇ.ഒ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നീലിനെ സിഇഒ ആയി പ്രഖ്യാപിച്ചത്. നീൽ മോഹൻ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്ട് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. 2008ൽ ആണ് നീൽ മോഹൻ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്ട് ഓഫീസറായി ചുമതലയേറ്റത്. മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്‌സ് എന്നീ കമ്പനികളിലും നീൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read More »

ഖത്തറിലെ ‘ആപ്പിൾ’ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സുരക്ഷാ പ്രശ്‌നം; ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദേശം

ദോഹ: ഖത്തറിലെ ‘ആപ്പിൾ’ ഉപയോക്താക്കൾക്ക് വളരെ അപകടകരമായ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ദേശീയ സൈബർ സുരക്ഷാ ഏജൻസി. കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അപകടകരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയതിനാൽ ഉടൻ തന്നെ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഖത്തർ സൈബർ സെക്യൂരിറ്റി നിർദ്ദേശിച്ചു. ഐഫോണിന്‍റെ ഐഒഎസ് 16.3.0, ഐപാഡ് ടാബ്‌ലെറ്റിന്റെ ഐപാഡ്ഒഎസ് 16.3.0, മാക്ബുക്ക് ലാപ്ടോപ്പിന്‍റെ മാക് ഒഎസ് വെൻചുറ 13.2.0 എന്നിവയുടെ ഓപ്പറേറ്റിങ് സിസ്റ്റം പതിപ്പുകളിലാണ് അപകടകരമായ സുരക്ഷാ പ്രശ്നങ്ങൾ …

Read More »

ഇന്റർനെറ്റ് ഇല്ലാതെയും ഇനി പണം അയക്കാം; ‘യുപിഐ ലൈറ്റു’മായി പേടിഎം

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പേയ്മെന്‍റ് രീതിയാണ് യുപിഐ. രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ദൈനംദിന ഇടപാടുകൾക്കായി ഡിജിറ്റൽ പേയ്മെന്‍റ് രീതിയെ ആശ്രയിക്കുന്നത്. സാധാരണയായി ഇന്‍റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ കഴിയില്ല. അതിനാൽ, മോശം കണക്റ്റിവിറ്റിയാണെങ്കിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുപിഐ ലൈറ്റ് ഫീച്ചർ അവതരിപ്പിച്ചത്. യുപിഐ ആപ്ലിക്കേഷനിൽ നിന്ന് 200 രൂപ വരെയുള്ള ഇടപാടുകൾ റിസർവ് …

Read More »