Breaking News

Tech

ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു; ടെക് മഹീന്ദ്രയുടെ എംഡി സ്ഥാനം ഏറ്റെടുത്തേക്കും

ബംഗളൂരു: ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജിവച്ചു. 22 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഇൻഫോസിസിന്‍റെ ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത് കെയർ / ലൈഫ് സയൻസസ് ബിസിനസ് ഡിവിഷന്‍റെ ചുമതല ഇദ്ദേഹമായിരുന്നു വഹിച്ചിരുന്നത്. കൂടാതെ എഡ്ജ്വെർവ് സിസ്റ്റംസിന്‍റെ ചെയർമാനുമായിരുന്നു അദ്ദേഹം. രവികുമാറിന് ശേഷം ഇൻഫോസിസിൽ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രമുഖനാണ് മോഹിത്. എസ് രവികുമാർ ഇൻഫോസിസ് പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് കോഗ്നിസന്‍റ് സിഇഒ ആയതിനെ തുടർന്നാണ് മോഹിത് ജോഷി …

Read More »

125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനം അവതരിപ്പിച്ച് എയർടെൽ; 13 എണ്ണം കേരളത്തിൽ

ന്യൂഡല്‍ഹി: 125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനങ്ങൾ അവതരിപ്പിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. ഇതോടെ എയർടെൽ 5 ജി പ്ലസ് സേവനം നൽകുന്ന രാജ്യത്തെ നഗരങ്ങളുടെ എണ്ണം 265 ആയി ഉയർന്നു. പ്രധാനമായും ഉപഭോക്താക്കൾക്കായി മൂന്ന് ആകർഷകമായ സവിശേഷതകളുമായാണ് എയർടെൽ 5 ജി പ്ലസ് വരുന്നത്. വികസിതമായ ആവാസവ്യവസ്ഥയിൽ ലോകത്ത് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട സാങ്കേതിക വിദ്യകളിലൊന്നിലാണ് എയർടെൽ 5 …

Read More »

പണിമുടക്കി ഇൻസ്റ്റ​ഗ്രാം; പരാതിയുമായെത്തിയത് 46,000 പേർ

ഡൽഹി: മെറ്റ പ്ലാറ്റ്ഫോമിന്‍റെ ഇൻസ്റ്റാഗ്രാം ഇന്നലെ പ്രവർത്തനരഹിതമായി. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാമിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം പറഞ്ഞു. ഇൻസ്റ്റാഗ്രാം ലോകമെമ്പാടും പണിമുടക്കിയതായാണ് റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായതായി പരാതിപ്പെട്ടത് 46,000 ത്തിലധികം ആളുകളാണ്. സംഭവത്തിൽ റിപ്പോർട്ട് ചെയ്ത പിഴവുകൾ പരിശോധിച്ച് വരികയാണെന്ന് ഡൗൺ ഡിറ്റക്ടർ പറഞ്ഞു. യുകെയിൽ നിന്ന് ഇൻസ്റ്റാഗ്രാമിനെതിരെ രണ്ടായിരത്തിലധികം പരാതികളും ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് …

Read More »

ഐഎസ്ആർഒയ്ക്ക് പുതിയ നേട്ടം; കാലഹരണപ്പെട്ട ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി

ബെംഗളൂരു: 2011 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണ വിധേയമായി തിരിച്ചിറക്കി. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയത്. 2011 ഒക്ടോബർ 12ന് വിക്ഷേപിച്ച മേഘ ട്രോപിക്സ് -1 എന്ന കാലാവസ്ഥാ പഠന ഉപഗ്രഹമാണ് ചൊവ്വാഴ്ച വൈകുന്നേരം പസഫിക് സമുദ്രത്തിലെ നിശ്ചിത പ്രദേശത്ത് പതിച്ചത്. തെക്കേ അമേരിക്കയിൽ പെറുവിന്‍റെ തലസ്ഥാനമായ ലിമയിൽ നിന്ന് ഏകദേശം 3,800 കിലോമീറ്റർ അകലെയാണിത്. കാലഹരണപ്പെട്ട ഉപഗ്രഹത്തിൽ …

Read More »

ചെലവ് ചുരുക്കൽ നടപടി; കൂടുതൽ പേരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതൽ ആളുകളെ പിരിച്ചുവിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ ആഴ്ച വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ വർഷം നവംബറിൽ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഏകദേശം 11,000 തൊഴിലാളികൾക്ക് അന്ന് ജോലി നഷ്ടപ്പെട്ടു. മെറ്റയുടെ പരസ്യ വരുമാനം കുത്തനെ ഇടിഞ്ഞു. വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമിലേക്കുള്ള നീക്കത്തിന്‍റെ ഭാഗമാണ് പിരിച്ചുവിടലുകളെന്ന് …

Read More »

ട്വിറ്ററിൽ ഇനി ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാൻ കഴിഞ്ഞേക്കുമെന്ന് മസ്ക്

വൈകാതെ തന്നെ ട്വിറ്റർ ഉപയോക്താക്കൾക്ക് ട്വിറ്ററിൽ ദൈർഘ്യമേറിയ ലേഖനങ്ങൾ എഴുതാൻ കഴിഞ്ഞേക്കും. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 10,000 അക്ഷരങ്ങളിൽ ട്വീറ്റ് പങ്കുവെക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍ എന്ന് അദ്ദേഹം പറഞ്ഞു. ഫോളോവേഴ്സുമായി വിശദമായി കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നവർക്ക് ട്വിറ്ററിലെ ക്യാരക്ടർ പരിമിതി പലപ്പോഴും ഒരു പ്രധാന തടസ്സമാകാറുണ്ട്. പുതിയ മാറ്റം അവർക്ക് ആശ്വാസമായേക്കും. നിലവിൽ, ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബർമാർക്ക് 4,000 ക്യാരക്ടര്‍ …

Read More »

മിറാക്കിൾ ജിആർ, ഡെക്സ് ജിആർ; പുത്തൻ ഇലക്ട്രിക് ബൈക്കുകളുമായി യുലു

രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇവി മൊബിലിറ്റി ടെക് കമ്പനിയായ യുലു. മിറാക്കിൾ ജിആർ, ഡെക്സ് ജിആർ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവി വിഭാഗത്തിൽ ബജാജിന്‍റെ അനുബന്ധ സ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡാണ് ഇവ രണ്ടും വികസിപ്പിച്ചെടുത്തത്. മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമായാണ് പുതിയ യൂലു ഇ-ബൈക്ക് വരുന്നത്. പുതിയ ബൈക്കുകൾക്ക് ഇരുവശത്തും ഡ്രം ബ്രേക്കുകൾ ലഭിക്കും. മണിക്കൂറിൽ 25 കിലോമീറ്ററാണ് …

Read More »

സീറ്റ് ബോൾട്ടുകൾ ശരിയായി ഘടിപ്പിച്ചില്ല; 3470 വൈ മോഡൽ കാറുകൾ തിരിച്ചുവിളിച്ച് ടെസ്ല

കാലിഫോർണിയ: 3470 വൈ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ടെസ്ല. യുഎസിൽ വിറ്റ കാറുകളുടെ രണ്ടാം നിരയിലെ സീറ്റ് ബോൾട്ടുകൾ ശരിയായി ഉറപ്പിച്ചില്ലായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ടെസ്ല കാറുകൾ തിരിച്ച് വിളിച്ചത്. അപകടസമയത്ത് പരിക്കുകൾ കൂടാൻ സാധ്യതയുള്ളതിനാലാണ് നടപടി. ജനങ്ങളിൽ നിന്ന് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് ടെസ്ല ശനിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. തകരാർ സീറ്റ് ബെൽറ്റിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വിശദീകരിച്ചു. …

Read More »

യുപിഎസ്ഇ കടമ്പ കടന്നില്ല; സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ട് ചാറ്റ് ജിപിടി

എഐ ചാറ്റ്ബോട്ടായ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി നിരവധി വലിയ പരീക്ഷകളിൽ വിജയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അതിലൊന്ന് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിലെ എംബിഎ വിദ്യാർത്ഥികൾക്കുള്ള അവസാന പരീക്ഷ പാസായതായിരുന്നു. പിന്നീട് നിയമ പരീക്ഷകളിലും മെഡിക്കൽ പരീക്ഷകളിലും മികവ് തെളിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചാറ്റ് ജിപിടി യുപിഎസ്ഇ പരീക്ഷയിൽ പരാജയപ്പെട്ടു എന്നതാണ് ഏറ്റവും പുതിയ വാർത്ത. അനലിറ്റിക്സ് ഇന്ത്യ മാഗസിനാണ് (എഐഎം) ഈ പരീക്ഷണം നടത്തിയത്. 2022 ലെ യുപിഎസ്ഇ പ്രിലിമിനറി …

Read More »

നിർദ്ദേശങ്ങള്‍ പാലിച്ചില്ല; ആമസോണ്‍ പേയ്ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: പ്രീപെയ്ഡ് പേയ്മെന്‍റ് നിർദ്ദേശങ്ങളും കെവൈസി നിർദ്ദേശങ്ങളും പാലിക്കാത്തതിന് ആമസോൺ പേ ഇന്ത്യയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇക്കാര്യത്തിൽ ആമസോൺ പേയ്ക്ക് റിസർവ് ബാങ്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയത്. എന്നിരുന്നാലും, ഈ നീക്കം കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി. 2007ലെ പേയ്മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 30 …

Read More »