കോവിഡ് -19 പ്രതിസന്ധിയും രാഷ്ട്രീയ കാരണങ്ങളും ചൈനയിൽ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് ഐഫോൺ നിർമ്മാണം മാറ്റാൻ ആപ്പിൾ ആലോചിക്കുന്നു. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഒരു പ്രധാന ഉൽപാദന കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിടുന്ന ആപ്പിൾ ടാറ്റ ഗ്രൂപ്പ് പോലുള്ള ഭീമൻമാരുടെയും മറ്റ് പ്രാദേശിക പങ്കാളികളുടെയും സഹായത്തോടെ രാജ്യത്ത് അടിത്തറ വിപുലീകരിക്കുകയാണ്. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ വളരെ പോസിറ്റീവ് അല്ല. ടാറ്റ നിർമ്മിച്ച ഐഫോൺ …
Read More »മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്; രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിൽ
2021 ജൂലൈയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബൊലേറോ നിയോ എന്ന പരിഷ്കരിച്ച മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ, കമ്പനി അതിന്‍റെ മറ്റൊരു ദൈർഘ്യമേറിയ പതിപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് എന്ന് വിളിക്കുന്ന എസ് യുവി രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യും. ഏഴ്, ഒമ്പത് സീറ്റുകളാണ് ഇവ. ഏഴ് സീറ്റർ ലേഔട്ട് പി 4, പി 10, പി 10 (ആർ) എന്നിങ്ങനെ മൂന്ന് …
Read More »ട്വിറ്ററിന് പുതിയ സിഇഒ; മസ്കിന്‍റെ സ്വന്തം ‘ഫ്ലോക്കി’
ട്വിറ്ററിന് ഇനി പുതിയ സിഇഒ. പക്ഷേ, അതൊരു മനുഷ്യനല്ല, നായയാണ്. ഇലോൺ മസ്കിന്‍റെ സ്വന്തം വളർത്തുനായ ഫ്ലോക്കി. ഷിബ ഇനു വിഭാഗത്തിൽ പെടുന്ന ഫ്‌ളോക്കി ‘മറ്റേയാളേക്കാള്‍’ എന്തുകൊണ്ടും മികച്ചതാണെന്നാണ് ഇലോൺ മസ്കിൻ്റെ വാദം. മുൻ മേധാവി പരാഗ് അഗർവാളിനെക്കുറിച്ചാണ് മസ്ക് പരാമർശിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ മസ്ക് പരാഗ് അഗർവാളിനെ കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. അഗർവാളിനെ കൂടാതെ മുൻ നിയമ മേധാവി വിജയ ഗഡ്ഡെ, സിഎഫ്ഒ നെല്‍ …
Read More »ആരും പരീക്ഷിക്കാത്ത സെൽഫ് പ്രൊമോഷൻ മാതൃകയുമായി ഇലോൺ മസ്ക്
സോഷ്യൽ മീഡിയ മേധാവികൾ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു സെൽഫ് പ്രൊമോഷൻ മാതൃകയുമായി ഇലോൺ മസ്ക്. ഇനി മുതൽ അദ്ദേഹത്തിന്‍റെ ട്വീറ്റുകളും മറുപടികളും ഫീഡിന്‍റെ മുകളിൽ തന്നെ കാണാം. തന്‍റെ ട്വീറ്റുകൾ ജനപ്രിയമാക്കുന്നതിന് ട്വിറ്ററിന്‍റെ അൽഗോരിതത്തിൽ ആവശ്യമായ മാറ്റങ്ങൾ മസ്ക് വരുത്തിയതായി റിപ്പോർട്ട്. സമീപകാലത്ത് തന്‍റെ ട്വീറ്റുകൾക്ക് കാഴ്ചക്കാരുടെ എണ്ണം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഈ നീക്കം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
Read More »സെറ്റ് ടോപ് ബോക്സില്ലാതെയും ചാനലുകൾ കാണാം; പദ്ധതിയുമായി മന്ത്രി അനുരാഗ് ഠാക്കൂർ
മുംബൈ: ഇന്ത്യയിൽ സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ ടെലിവിഷൻ ചാനലുകൾ കാണാവുന്ന തരത്തിൽ ടിവികളിൽ തന്നെ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. പദ്ധതി നടപ്പാക്കിയാൽ സൗജന്യമായി ലഭ്യമാകുന്ന 200 ഓളം ചാനലുകൾ സെറ്റ്-ടോപ്പ് ബോക്സുകൾ ഇല്ലാതെ കാണാൻ കഴിയും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ടിവി നിർമ്മാതാക്കളോട് ടി വി സെറ്റുകളിൽ ബിൽറ്റ്-ഇൻ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് …
Read More »10, 12 ബോര്‍ഡ് പരീക്ഷ; ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് നിരോധിച്ച് സിബിഎസ്ഇ
ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് നിരോധിച്ച് സിബിഎസ്ഇ. ബോർഡ് പരീക്ഷകൾ ബുധനാഴ്ച ആരംഭിക്കും. പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതിനൊപ്പമാണ് ചാറ്റ്ജിപിടിയും നിരോധിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ അടിസ്ഥാനമാക്കി മനുഷ്യനെപ്പോലെ സംവദിക്കാൻ കഴിയുന്ന ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. കമ്പ്യൂട്ടർ പ്രോഗ്രാം കോഡിലെ പിശകുകൾ കണ്ടെത്തുന്നതിനും വിവിധ വിഷയങ്ങളിൽ മുഴുനീള ലേഖനങ്ങൾ എഴുതുന്നതിനും ഇതിനു കഴിവുണ്ട്. ഇക്കാരണത്താൽ, ചാറ്റ്ജിപിടിയെ ആളുകൾ …
Read More »ആദ്യ വനിതാ-പുരുഷ ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാൻ സൗദി
ജിദ്ദ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ അയയ്ക്കാനുള്ള തയ്യാറെടുപ്പുമായി സൗദി അറേബ്യ. സൗദി അറേബ്യയുടെ ആദ്യ വനിതാ, പുരുഷ ബഹിരാകാശ യാത്രികർ ഈ വർഷം രണ്ടാം പാദത്തിൽ ബഹിരാകാശത്ത് എത്തുമെന്ന് പ്രഖ്യാപിച്ചു. സൗദി പൗരൻമാരായ റയാന ബർണാവി, അലി അൽഖർനി എന്നിവർ ‘എഎക്സ് 2’ ബഹിരാകാശ ദൗത്യത്തിന്‍റെ ക്രൂവിനൊപ്പം ചേരും. ഈ രംഗത്ത് ദേശീയ ശേഷി കെട്ടിപ്പടുക്കുക, ആഗോളതലത്തിൽ ബഹിരാകാശ മേഖലയും അതിന്‍റെ വ്യവസായവും വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക, …
Read More »രാജ്യത്ത് ആദ്യമായി ഇന്‍റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്മെന്റ്; പദ്ധതിയുമായി എച്ച്ഡിഎഫ്സി ബാങ്ക്
ന്യൂഡൽഹി: ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്മെന്‍റ് പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ട് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. റിസർവ് ബാങ്കിന്‍റെ റെഗുലേറ്ററി സാൻഡ്ബോക്സ് പ്രോഗ്രാമിന് കീഴിൽ ക്രഞ്ച്ഫിഷുമായി സഹകരിച്ചാണ് എച്ച്ഡിഎഫ്സി ബാങ്ക് പദ്ധതി അവതരിപ്പിച്ചത്. ഇതിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും ഇന്‍റർനെറ്റ് ആവശ്യമില്ല. മൊബൈൽ നെറ്റ് വർക്ക് കവറേജ് ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഈ സേവനം കൂടുതൽ പ്രയോജനകരമാകും. ഇന്‍റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പേയ്മെന്‍റുകൾ സാധ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് …
Read More »ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ കരാർ; 250 വിമാനങ്ങള്‍ വാങ്ങാൻ എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: വിമാന നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്നും 250 വിമാനങ്ങള്‍ വാങ്ങാൻ എയര്‍ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും പങ്കെടുത്ത വീഡിയോ കോൺഫറൻസിനിടയിലായിരുന്നു ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന്‍റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ ഇടപാടാണിത്. ഫെബ്രുവരി 10 ന് എയർബസുമായി കരാർ ഒപ്പിട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരന്‍റെ പ്രഖ്യാപനം. പ്രധാനമന്ത്രിക്കും ഫ്രഞ്ച് പ്രസിഡന്‍റിനും പുറമെ സിവിൽ …
Read More »ഒരേസമയം 100 ഇമേജ് വരെ അയക്കാം; കലക്കൻ അപ്ഡേറ്റുമായി വാട്ട്സാപ്പ്
ഒരേ സമയം നൂറോളം ചിത്രങ്ങൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്. ഈ സവിശേഷത ഡെസ്ക്ടോപ്പ് പതിപ്പിൽ ലഭ്യമായിത്തുടങ്ങി. ഹൈക്വാളിറ്റി ചിത്രങ്ങൾ പങ്കിടാനുള്ള ഓപ്ഷനാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് അപ്ലിക്കേഷനുകൾക്കായി സമാനമായ അപ്ഡേറ്റിനായി കമ്പനി പ്രവർത്തിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐഒഎസിനായി വാട്ട്സ്ആപ്പ് ബീറ്റാ പതിപ്പ് 23.3.0.75 പുറത്തിറക്കുമെന്ന് ഫീച്ചർ ട്രാക്കർ വാബെറ്റ്ഇൻഫോ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ, ഒരു ചാറ്റിൽ ഒരു സമയം 30 മീഡിയ ഫയലുകൾ വരെ പങ്കിടാൻ …
Read More »