Breaking News

Uncategorized

ഓരോ ജില്ലയിലും പെറ്റി ഈടാക്കാന്‍ ടാര്‍ഗറ്റ് നല്‍കിയിരിക്കുകയാണ്, പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്ന് വിഡി സതീശന്‍

കേരളാ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് സ്ത്രീകളോടും കുട്ടികളോടും പോലും അപമര്യാദയായി പെരുമാറുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ എത്ര സ്ത്രീകള്‍ നല്‍കിയ പരാതികളാണ് കെട്ടിക്കിടക്കുന്നതെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഓരോ ജില്ലയിലും പൊലീസിന് പെറ്റി ഈടാക്കാന്‍ ടാര്‍ഗറ്റ് നല്‍കിയിരിക്കുകയാണെന്നും, ഇതു തികയ്ക്കാനായി പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു. പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മുട്ടില്‍ മരം …

Read More »

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41, മരണം 188….

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,19,01,842 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് …

Read More »

യാത്രക്കാര്‍ക്ക് ഭീഷണിയായി വളഞ്ഞ പോസ്റ്റ്

കല്ലബലം ജംഗ്ഷനില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വളഞ്ഞ ഇലക്‌ട്രിക് പോസ്റ്റ്‌. ഒരുമാസം മുന്‍പ് വാഹനം ഇടിച്ചാണ് പോസ്റ്റ്‌ വളഞ്ഞത്. രാത്രി അമിത വേഗതയില്‍ വന്ന വാന്‍ നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഒരു വശത്തേക്ക് ചരിഞ്ഞ പോസ്റ്റ്‌ ഇതുവരെയും മാറ്റി സ്ഥാപിച്ചിട്ടില്ല. ഇടിച്ച വാഹനം നഷ്ട പരിഹാരമായി ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കെ.എസ്.ഇ.ബിയില്‍ കെട്ടിവച്ചിരുന്നു. അതെ സ്ഥലത്ത് തന്നെ പകരം പുതിയ പോസ്റ്റ്‌ സ്ഥാപിച്ചുവെങ്കിലും ലൈനുകള്‍ ഒന്നും മാറ്റി സ്ഥാപിച്ചിട്ടില്ല. 11 …

Read More »

ഓണ്‍ലൈന്‍ പഠനത്തിന്​ മരത്തില്‍ കയറിയ വിദ്യാര്‍ഥിക്ക്​ വീണു പരിക്കേറ്റതില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

പഠനാവശ്യത്തിനുള്ള മൊബൈല്‍ റേഞ്ച്​ കിട്ടാനായി മരത്തില്‍ കയറിയ വിദ്യര്‍ഥിക്ക്​ വീണു പരിക്കേറ്റ സംഭവത്തില്‍ സംസ്​ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. കൂത്തുപറമ്ബ്​ ചിറ്റാരിപറമ്ബിനടുത്ത്​ കണ്ണവം വനമേഖലയില്‍ ഉള്‍​പ്പെടുന്ന പന്നിയോട്​ ആദിവാസി കോളനിയിലെ വിദ്യാര്‍ഥിക്കാണ്​ കഴിഞ്ഞ ദിവസം മരത്തില്‍ നിന്ന്​ വീണ്​ പരിക്കേറ്റത്​. കണ്ണൂര്‍ ജില്ലാ കലക്​ടറോട്​ റിപ്പോര്‍ട്ട്​ നല്‍കാന്‍ മനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. പ്ലസ് വണ്‍ അലോട്ട്​മെന്‍റ്​ വിവരങ്ങള്‍ക്കായി ഇന്‍റര്‍നെറ്റ്​ കിട്ടാനാണ്​​ പന്നിയോട് ആദിവാസി കോളനിയിലെ പി. ബാബു -ഉഷ ദമ്ബതികളുടെ …

Read More »

പിതൃ സ്മരണകളുമായി വീണ്ടും ഒരു കര്‍ക്കടകവാവ് കൂടി…

പിതൃ സ്മരണകളുമായി വീണ്ടും ഒരു കര്‍ക്കടകവാവ് എത്തുന്നു. കോവിഡ് ഉയര്‍ത്തുന്ന ഭീഷണി കാരണം ബലിഘട്ടങ്ങിളിലേക്കുള്ള പ്രവാഹം കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയുമുണ്ടാകില്ല. ഈ വര്‍ഷത്തെ കര്‍ക്കടകവാവ് ബലി ഓഗസ്റ്റ് 8, (1196 കര്‍ക്കടകം 23 ) ഞായറാഴ്ചയും അമാവാസി തിഥിയും പൂയം നക്ഷത്രവും കൂടിയ ദിവസത്തിലാണ്. അന്നേ ദിവസം രാവിലെ 9.16 വരെ പൂയം നക്ഷത്രവും തുടര്‍ന്ന് ആയില്യവും ഇതിലെ വിശേഷം എന്തെന്ന് ചോദിച്ചാല്‍,  പിതൃക്കളുടെയും മോക്ഷത്തിന്റെയും മരണത്തിന്റെയും ആയുസ്സിന്റെയും കാരണക്കാരനായിട്ടുള്ള …

Read More »

മോദിയേയും അമിത് ഷായേയും ചെരുപ്പൂരി അടിക്കണം രാജസ്ഥാനിൽ ബിജെപി പ്രതിഷേധം കത്തുന്നു

Read More »

23കാരനായ ഗുസ്തി താരം കൊല്ലപ്പെട്ട കേസ്; ഒളിമ്ബിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍…

23കാരനായ ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഒളിമ്ബിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ഡെല്‍ഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായ സാഗര്‍ കൊല്ലപ്പെട്ട കേസില്‍ സുശീല്‍ കുമാര്‍ ഒളിവില്‍ ആയിരുന്നു. സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍കിങ്ങില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന …

Read More »

വരുന്ന മൂന്ന് ആഴ്ച നിര്‍ണായകം; മരണസംഖ്യ ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കോവിഡ് മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ധരുടെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ പെട്ടെന്ന് വര്‍ദ്ധനവും കുറവും രേഖപ്പെടുത്തുന്നുണ്ട്.  എന്നാല്‍ കേരളത്തില്‍ ഈ പ്രക്രിയ സാവധാനമാണ് നടക്കുന്നത്. വരുന്ന മൂന്ന് ആഴ്ചകള്‍ സംസ്ഥാനത്തിന് നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെയ് 12 ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. ആ തരത്തില്‍ ആ …

Read More »

സംസ്ഥാനത്ത് ഇന്ന് 1026 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ് ; 103 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്…

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, കാസര്‍ഗോഡ് …

Read More »

2020 ന്‍റെ അവസാനം വരെ കോവിഡ് വാക്സിന്‍ പ്രതീക്ഷിക്കരുത് : ലോകാരോഗ്യ സംഘടന…

കൊവിഡിന് എതിരെയുളള വാക്സിന്‍ പരീക്ഷണം മികച്ച രീതിയില്‍ മുന്നേറുന്നുവെന്നും എന്നാല്‍ 2021 വരെ വാക്സിന്‍ പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ അടിയന്തിര പരിപാടികളുടെ മേധാവി മൈക്ക് റയാന്‍ പറഞ്ഞു. ന്യായമായ വാക്സിന്‍ വിതരണം ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനിടയില്‍ വൈറസിന്റെ വ്യാപനം തടയുകയെന്നത് പ്രധാനമാണെന്ന് മൈക്ക് റയാന്‍ പറഞ്ഞു. ലോകമെമ്ബാടുമുള്ള പുതിയ കേസുകള്‍ റെക്കോര്‍ഡ് നിലവാരത്തിലാണ്. ‘നമ്മള്‍ നല്ല പുരോഗതി കൈവരിച്ചു’, മാത്രമല്ല, നിരവധി വാക്സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണെന്നും …

Read More »