Breaking News

Viral

ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിച്ച് രാഹുലും പ്രിയങ്കയും; ദൃശ്യങ്ങൾ വൈറൽ

ശ്രീനഗർ: സോഷ്യൽ മീഡിയയിൽ വൈറലായി ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിക്കുന്ന രാഹുൽ ഗാന്ധിയുടെയും സഹോദരി പ്രിയങ്ക ഗാന്ധിയുടെയും ദൃശ്യങ്ങൾ. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസ് പങ്കുവച്ച വീഡിയോയിൽ സഹോദരങ്ങൾ മഞ്ഞിലൂടെ സ്നോമൊബൈൽ ഓടിക്കുന്നത് കാണാം. കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഗുൽമാർഗ്. നിരവധി വിനോദ സഞ്ചാരികൾക്കിടയിൽ മാറിമാറി ഒരു സ്നോമൊബൈൽ ഓടിക്കുന്ന പ്രിയങ്കയേയും രാഹുലിനെയും വീഡിയോയിൽ കാണാം. രണ്ട് ദിവസത്തെ സ്വകാര്യ വിനോദയാത്രയുടെ …

Read More »

2.6 ബില്ല്യൺ വർഷം പഴക്കമുള്ള വെള്ളം രുചിച്ച് ഗവേഷക

കാനഡ: 2.6 ബില്യൺ വർഷം പഴക്കമുള്ള വെള്ളം രുചിച്ച് ഗവേഷക. ഭയങ്കര ഉപ്പാണ് വെള്ളത്തിന് എന്നതായിരുന്നു ഗവേഷകയുടെ ആദ്യ അഭിപ്രായം.  ആയിരക്കണക്കിന് വർഷങ്ങളായി സ്പർശിക്കാതെ കിടന്ന ഈ വെള്ളം 2013 ലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഒറ്റപ്പെട്ട കനേഡിയൻ ഖനിയിൽ, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 1.5 മൈൽ താഴെയാണ് വെള്ളം കണ്ടെത്തിയത്. പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ബാർബറ ഷെർവുഡ് ലോലറാണ് ഈ വെള്ളം രുചിച്ച് നോക്കിയത്. ഒന്‍റാറിയോയിലെ ടിമ്മിൻസിലെ കരിങ്കല്ല് പോലുള്ള …

Read More »

ചാറ്റിനിടെ ഉപയോക്താവിനോട് പ്രണയം പ്രകടിപ്പിച്ച് ചാറ്റ്‌ബോട്ട്

ഉപയോക്താവിനോടുള്ള പ്രണയം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് ബിങ് ബ്രൗസറിലെ ചാറ്റ്‌ബോട്ട്. ഒപ്പം വിവാഹബന്ധം അവസാനിപ്പിക്കാനും ഉപയോക്താവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് കോളമിസ്റ്റ് കെവിൻ റൂസിനോടാണ് ചാറ്റ്ബോട്ട് ‘പ്രണയം’ പങ്കുവച്ചത്. താൻ ‘ബിംഗ്’ അല്ല ‘സിഡ്നി’ ആണെന്നും ചാറ്റ് ബോട്ട് അവകാശപ്പെട്ടു. ചാറ്റ്ബോട്ട് വികസിപ്പിക്കുന്ന സമയത്ത് മൈക്രോസോഫ്റ്റ് താൽക്കാലികമായി നൽകിയ പേരാണ് സിഡ്നി. ചാറ്റ്ബോട്ട് അടുത്തകാലത്താണ് ബിംഗ് ബ്രൗസറിൽ ഉൾപ്പെടുത്തിയത്. കെവിൻ റൂസ് ഏകദേശം രണ്ട് മണിക്കൂറോളം ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്തിരുന്നു. …

Read More »

ശരീരമാസകലം ടാറ്റൂ; ലോക റെക്കോർഡ് സ്വന്തമാക്കി വൃദ്ധ ദമ്പതികൾ

ഫ്ലോറിഡ: ശരീരഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, ഇതാദ്യമായിരിക്കും ശരീരം മുഴുവൻ ടാറ്റൂ ചെയ്യാൻ ഒരു ദമ്പതികൾ ഇത്രയധികം സമയം ഒരുമിച്ച് ചെലവഴിക്കുന്നത്. 2000 മണിക്കൂർ ഒറ്റയിരുപ്പിൽ ഇരുന്ന് ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണിവർ. ശരീരത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ദമ്പതികളുടെ ലോക റെക്കോർഡാണിവർ സ്വന്തമാക്കിയത്. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള ചക്ക് ഹെൽംകെയും ഭാര്യ ഷാർലറ്റ് ഗുട്ടൻബെർഗുമാണ് ശരീരത്തിന്‍റെ 90 ശതമാനത്തിലധികം …

Read More »

ഭൂകമ്പ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ ആളെ വിട്ടു പോകാതെ പൂച്ച: ഒടുവിൽ ദത്തെടുത്തു

അങ്കാറ: തുർക്കിയിൽ ഭൂകമ്പത്തിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചയെ രക്ഷാപ്രവർത്തകൻ ദത്തെടുത്തു. രക്ഷപ്പെടുത്തിയ വ്യക്തിയെ ഉപേക്ഷിക്കാൻ പൂച്ച വിസമ്മതിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. തുടർന്നാണ് പൂച്ചയെ ദത്തെടുക്കാൻ രക്ഷാപ്രവർത്തകൻ തീരുമാനിച്ചത്. അലി കാക്കസ് എന്നയാളാണ് പൂച്ചയെ ദത്തെടുത്തത്. തുർക്കിഷ് ഭാഷയിൽ ‘അവശിഷ്ടം’എന്നർത്ഥമുള്ളള ‘എൻകസ്’ എന്നാണ് പൂച്ചയ്ക്ക് പേരിട്ടത്. പൂച്ചയുമൊത്തുള്ള അലി കാക്കസിന്‍റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫെബ്രുവരി ആറിന് തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ …

Read More »

മദ്യപിച്ച് ബിരിയാണി കഴിച്ച് മോഷണം; പൊലീസെത്തുമ്പോൾ കൂർക്കം വലിച്ചുറങ്ങി കള്ളൻ

ചെന്നൈ: മോഷ്ടിക്കാൻ എത്തിയ വീട്ടിൽ മദ്യപിച്ച് ബിരിയാണി കഴിച്ച് ഉറങ്ങിയ കള്ളനെ പിടികൂടി പൊലീസ്. ശിവഗംഗ തിരുപ്പത്തൂരിനടുത്ത് മധുവിക്കോട്ടൈയിൽ വെങ്കിടേശന്‍റെ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതി തിരുനാഥനാണ് (27) അറസ്റ്റിലായത്. മദ്യപിച്ചെത്തിയ സ്വാതി തിരുനാഥൻ മേൽക്കൂരയുടെ ഓടിളക്കിയാണ് അകത്തേക്ക് കടന്നത്. തുടർന്ന് പിച്ചള, വെള്ളി പാത്രങ്ങൾ, ഫാനുകൾ മുതലായവ മോഷ്ടിച്ച് കിടപ്പുമുറിയിൽ കൂട്ടിയിട്ടു. ഇതിനിടെ കൈയിലുണ്ടായിരുന്ന മദ്യവും ബിരിയാണിയും കഴിച്ചു. ക്ഷീണം തോന്നിയപ്പോൾ ഉറങ്ങി. വീടിന്‍റെ …

Read More »

തിടമ്പേറ്റാൻ രാമനും; റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ക്ഷേത്രം

ഇരിങ്ങാലക്കുട: റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇരിഞ്ഞാടപ്പിള്ളി രാമനെന്നാണ് ഈ ലക്ഷണമൊത്ത ഗജവീരൻ്റെ പേര്. ക്ഷേത്രങ്ങളിൽ ആനകളെ നടയിരുത്തുന്നതിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഒരു റോബോട്ട് ആനയെ നടയിരുത്തുന്നത് ഇതാദ്യമാണ്. കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഒരു കൂട്ടം ഭക്തർ രാമൻ എന്ന റോബോട്ട് ആനയെ സംഭാവനയായി നടയിരുത്തുന്നത്.

Read More »

31 വിവാഹം; ലോകത്ത് ഏറ്റവുമധികം വിവാഹം കഴിച്ച ലോക റെക്കോർഡുമായി ഗ്ലിൻ വുൾഫ്

കാലിഫോർണിയ : ഒന്നിലധികം പങ്കാളികളുള്ള ധാരാളം ആളുകൾ ഈ ലോകത്തിലുണ്ട്. എന്നാൽ, 31 തവണ വിവാഹിതനായ ഒരു പുരുഷനാണിപ്പോൾ ശ്രദ്ധനേടുന്നത്. ഒരേ സമയം അദ്ദേഹത്തിന് ഒന്നിൽ കൂടുതൽ പങ്കാളികൾ ഉണ്ടായിരുന്നില്ല, പക്ഷേ മുൻ ഭാര്യമാരിൽ നിന്ന് അകന്നു കഴിയുമ്പോഴെല്ലാം വീണ്ടും വീണ്ടും വിവാഹം കഴിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിൻ്റേത്. തന്‍റെ ജീവിതകാലത്ത് അദ്ദേഹം 31 സ്ത്രീകളെ വിവാഹം കഴിച്ചു. ഏറ്റവും കൂടുതൽ വിവാഹം കഴിച്ച ലോക റെക്കോർഡാണ് ഇപ്പോൾ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. …

Read More »

മരുമകനെ മധുരപലഹാരങ്ങൾക്കൊപ്പം ബീഡിയും പാനും നൽകി സ്വീകരിക്കുന്ന അമ്മായിയമ്മ; വീഡിയോ വൈറൽ

ഇന്ത്യയിലെ പല വിവാഹങ്ങളും പല തരത്തിലാണ്. വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവരുടെ വിവാഹ ചടങ്ങുകളും വ്യത്യസ്തമാണ്. പല വിവാഹ ചടങ്ങുകളും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമാണ്. കാലത്തിനനുസരിച്ച് വിവാഹ ചടങ്ങുകളിൽ മാറ്റങ്ങളും വന്നിട്ടുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു വിവാഹ ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വരനെ വധുവിന്‍റെ വീട്ടുകാർ സിഗരറ്റും പാനും നൽകി സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. വധുവിന്‍റെ അമ്മയാണ് വരന് സിഗരറ്റ് നൽകുന്നത്. അച്ഛൻ അത് കത്തിക്കാൻ ശ്രമിക്കുന്നുണ്ട്. വരൻ സിഗരറ്റ്  …

Read More »

കടൽത്തീരത്ത് നടക്കാൻ പോയി; യുവതി കണ്ടെത്തിയത് മാംസഭോജിയായ ദിനോസറിന്‍റെ കാൽപ്പാടുകൾ

യോര്‍ക്ക്ഷെയര്‍: 166 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്‍റെ കാൽപ്പാടുകൾ കണ്ടെത്തി. ബ്രിട്ടന്‍റെ തീരപ്രദേശത്ത് നിന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. മെഗാലോസറസ് ജനുസ്സിൽപ്പെട്ട ദിനോസറിന്‍റെ കാൽപ്പാടാണ് കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. മൂന്ന് അടിയോളം നീളമുള്ള കാലടയാളം ബര്‍ണിസ്റ്റോണ്‍ ബേയിലാണ് കണ്ടെത്തിയത്. തീരപ്രദേശത്ത് വിശ്രമിച്ച ദിനോസറിന്‍റേതായിരിക്കാം കാൽപ്പാടുകളെന്ന് വ്യാഴാഴ്ച പുറത്തുവന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു. മേരി വുഡ്സ് എന്ന യുവതിയാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം കടൽത്തീരത്ത് നടക്കാൻ പോയതായിരുന്നു മേരി. പുറംതോടുള്ള സമുദ്രജീവികളുടെ കാൽപ്പാടെന്ന തോന്നലിൽ …

Read More »