Breaking News

Viral

വെള്ളത്തിനടിയിലെ ദൈര്‍ഘ്യമേറിയ ചുംബനം; ലോക റെക്കോർഡ് നേടി പ്രണയിതാക്കള്‍

മാലിദ്വീപ്: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കൾ പരസ്പരം ചുംബിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബെത്ത് നീലേയും കാനഡയില്‍ നിന്നുള്ള മൈൽസ് ക്ലൗട്ടിയറും ഏറ്റവും ദൈർഘ്യമേറിയ വെള്ളത്തിനടിയിലെ ചുംബനത്തിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. മാലിദ്വീപിൽ വച്ച് 4 മിനിറ്റും ആറ് സെക്കൻഡും അവർ പരസ്പരം ചുംബിച്ചു. ഇതോടെ 13 വർഷം പഴക്കമുള്ള റെക്കോർഡ് ഇരുവരും തകർത്തു. നേരത്തെ, ഏറ്റവും ദൈർഘ്യമേറിയ ചുംബന സമയം 3 മിനിറ്റ് 24 സെക്കൻഡ് …

Read More »

ഉടമയ്ക്കൊപ്പമുള്ള സവാരിക്കിടെ വഴിതെറ്റി; ടാക്സി പിടിച്ച് വീട്ടിലെത്തി വളർത്തുനായ

മാഞ്ചസ്റ്റർ : ഉടമസ്ഥനൊപ്പം പ്രഭാത സവാരിക്ക് പോയ വളർത്തുനായയ്ക്ക് വഴിതെറ്റി. ഒടുക്കം ടാക്സി പിടിച്ച് വീട്ടിലെത്തി. ഇത് ആശ്ചര്യകരമായി തോന്നാം, പക്ഷേ ഇത് സത്യമാണ്. മാഞ്ചസ്റ്ററിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഉടമയ്ക്കൊപ്പം പ്രഭാത സവാരിക്ക് പോയ മൂന്ന് വയസുള്ള വളർത്തുനായ റാൽഫിന് ഉടമയ്ക്കൊപ്പം നടക്കുന്നതിനിടെ വഴിതെറ്റി. നായയെ കാണാനില്ലെന്ന് മനസിലാക്കിയ ഉടമ ജോർജിയ ക്രൂ റാൽഫിനായി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാ ദിവസവും രാവിലെ ജോർജിയയോടൊപ്പം നടക്കാൻ …

Read More »

അതിഥികളായെത്തിയവർക്ക് സൗജന്യ ആരോഗ്യ പരിശോധന; വ്യത്യസ്ത ആഘോഷവുമായി വരനും വധുവും

കോഴിക്കോട്: വിവാഹദിവസം അതിഥികളായി എത്തിയവർ സാക്ഷ്യം വഹിച്ചത് വ്യത്യസ്തമാർന്ന സാമൂഹിക സേവന പ്രവർത്തനത്തിനായിരുന്നു. കോഴിക്കോട് പുറമേരി വാട്ടർ സെൻ്ററിനടുത്ത് കേളോത്ത് ബാലകൃഷ്ണന്‍റെ മകൻ വിഷ്ണുവും മേമുണ്ട മീത്തലെ കോമത്ത് ചന്ദ്രന്‍റെ മകൾ അർത്ഥനയുടെയും വിവാഹത്തിൽ പങ്കെടുത്തവർക്ക് സൗജന്യ വൈദ്യപരിശോധനയാണ് നടത്തിയത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ബ്രാൻഡിംഗ് വിഭാഗം ജീവനക്കാരനാണ് വരൻ വിഷ്ണു. സൗജന്യ ഡയഗ്നോസ്റ്റിക് ടെസ്റ്റ് ഏർപ്പെടുത്തിയത് വെറുതെയായില്ലെന്ന് വിഷ്ണു സാക്ഷ്യപ്പെടുത്തുന്നു. പരിശോധന നടത്തിയവരിൽ 180 പേർക്ക് തുടർചികിത്സ …

Read More »

സിംഗിളായ ജീവനക്കാർക്ക് സിംഗിളായ മേയറുടെ വാലന്‍റൈൻസ് സമ്മാനം

മനില: വാലന്‍റൈൻസ് ദിനത്തിൽ ജോലിക്കെത്തിയ ജനറൽ ലൂണ ടൗൺ ഹാളിലെ സിംഗിളായ ജീവനക്കാർക്ക് അവരുടെ ദിവസ വേതനത്തിന്‍റെ മൂന്നിരട്ടി സമ്മാനമായി നൽകി സിംഗിളായ മേയർ. ഫിലിപ്പീൻസിലെ ക്വെസോൺ പ്രവിശ്യാ മേയർ മാറ്റ് ഫ്ളോറിഡയാണ് ഈ സമ്മാനം നൽകിയത്. ഓർക്കാനും സ്നേഹിക്കാനും ആരെങ്കിലുമുണ്ടെന്ന് സിംഗിൾസിനെ ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം. കഴിഞ്ഞ അഞ്ച് വർഷമായി ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് മാത്രമേ സമ്മാനം ലഭിക്കൂ. ഇത് സ്ഥിരീകരിക്കാൻ വിശദമായ പരിശോധനയുണ്ട്. 289 ജീവനക്കാരിൽ 37 പേർക്ക് ഇത്തവണ …

Read More »

വരൻ്റെ അമ്മാവന് പനീർ കിട്ടിയില്ല; വിവാഹ വിരുന്നിൽ ‘തല്ലുമാല’

ലക്നൗ: വരന്‍റെ അമ്മാവന് കഴിക്കാൻ പനീർ കിട്ടിയില്ലെന്ന പരാതിയെ തുടർന്ന് വിവാഹ വേദിയിൽ കൂട്ടത്തല്ല്. ഉത്തർ പ്രദേശിലെ ബാഗ്പത് ജില്ലയിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ അതിഥികൾ പരസ്പരം ഏറ്റുമുട്ടുന്നത് വീഡിയോയിൽ കാണാം. വധുവിന്‍റെ വീട്ടുകാരാണ് വിവാഹ വിരുന്ന് സംഘടിപ്പിച്ചത്. സദ്യയിൽ വരന്‍റെ അമ്മാവന് പനീർ കറി ലഭിക്കാത്തതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തു. ഇഷ്ടപ്പെട്ട പാട്ട് വെക്കാതിരുന്നതിന് …

Read More »

കയ്യും കാലും ഒടി‍ഞ്ഞ് വധു ചികിത്സയിൽ; ആശുപത്രിയിൽ വന്ന് വിവാഹം ചെയ്ത് വരൻ

രാംഗഞ്ച്മണ്ടി: സാധാരണയായി ഹാളിലോ വധുവിന്‍റെയും വരന്‍റെയും വീട്ടിലോ ആരാധനാലയങ്ങളിലോ ആണ് വിവാഹം നടക്കുന്നത്. എന്നാൽ, ആശുപത്രിയിൽ ഏതെങ്കിലും വിവാഹം നടക്കുന്നതായി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനെയൊരു വിവാഹമായിരുന്നു അടുത്തിടെ നടന്നത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു യുവതി.  ഞായറാഴ്ച വൈകുന്നേരമാണ് രാംഗഞ്ച്മണ്ടിയിൽ നിന്ന് കോട്ടയിലെ എംബിഎസ് ആശുപത്രിയിലേക്ക് വരനായ യുവാവ് വിവാഹത്തിനായി എത്തിയത്. മാലയിടൽ ചടങ്ങിനും മറ്റ് ചടങ്ങുകൾക്കുമായി ഒരു കോട്ടേജ് മുറിയും ബുക്ക് ചെയ്തിരുന്നു. കുടുംബാംഗങ്ങളെല്ലാം വിവാഹത്തിൽ …

Read More »

ഭാര്യയ്ക്കായി എന്നും റോസാപ്പൂ; വൃദ്ധൻ്റെ മരണശേഷം ചിതാഭസ്‌മം ഒന്നിച്ചാക്കി കുടുംബം

ബീഹാർ : ചരിത്രത്തിലും കഥകളിലും, നമുക്ക് എല്ലായ്പ്പോഴും ധാരാളം അനശ്വര പ്രണയികളെ കാണാൻ കഴിയും. റോമിയോ ജൂലിയറ്റ്, ലൈല മജ്നു അങ്ങനെ. എന്നിരുന്നാലും, ഇക്കാലത്ത് സ്നേഹം കൂടുതൽ കൂടുതൽ കെട്ടുകഥയായി മാറുകയാണ്. എന്നാൽ ഭാര്യയുടെ മരണശേഷവും അവളുടെ ഓർമ്മയിൽ ജീവിക്കുകയും അവളുടെ ചിതാഭസ്മം അവസാന ശ്വാസം വരെ സൂക്ഷിക്കുകയും ചെയ്ത ഒരാളുടെ കഥയാണിത്.  ബീഹാർ സ്വദേശിയായ ഭോലനാഥ് അലോക് ആണ് കഥയിലെ നായകൻ. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല. എന്നിരുന്നാലും, ഭാര്യയുടെ …

Read More »

കിണറ്റില്‍ നിന്ന് കണ്ടെത്തിയ പുതിയ മീനിന് ‘പൊതുജനം’ എന്ന് പേരിട്ട് ഗവേഷകർ

പത്തനംതിട്ട: പുറംലോകമറിയാന്‍ ജനങ്ങള്‍ വഴിയൊരുക്കിയതിനാൽ ശാസ്ത്രജ്ഞർ പുതിയ മത്സ്യത്തിന് ‘പൊതുജനം’ എന്ന് പേരിട്ടു. പൊതുജന സഹകരണം ഇല്ലായിരുന്നുവെങ്കിൽ, അത്തരമൊരു ഭൂഗർഭ മത്സ്യം ഉണ്ടെന്ന് അറിയുമായിരുന്നില്ല. കേരളത്തിലെ ശാസ്ത്രീയ അവബോധത്തിന്‍റെ പ്രതീകമായി ഇത് ഇനി ജന്തുശാസ്ത്രലോകത്ത് അറിയപ്പെടും. 2020 ഡിസംബർ ഒന്നിന് മല്ലപ്പള്ളി ചരിവുപുരയിടത്തില്‍ പ്രദീപ് തമ്പിയുടെ കിണറ്റിൽ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. ഗവേഷകർ ഇതിന് ഹോറാഗ്ലാനിസ് പോപ്പുലി എന്നാണ് പേരിട്ടത്. പോപ്പുലി എന്ന വാക്കിന് ലാറ്റിന്‍ ഭാഷയില്‍ ജനങ്ങള്‍ എന്നാണര്‍ഥം. …

Read More »

തീയിലകപ്പെട്ട് മൂർഖൻ; തലയിലൂടെ വെള്ളം ഒഴിച്ച് തണുപ്പിച്ച് അഗ്നിരക്ഷാ സേന

തൃശൂർ: തീയിലകപ്പെട്ട പാമ്പിനെ രക്ഷിച്ച് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് അവിണിശ്ശേരി ചൂലൂർ ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ തീപിടിച്ചപ്പോൾ തൃശൂർ ഫയർ സ്റ്റേഷനിൽ നിന്ന് തീ അണയ്ക്കാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥനായ പ്രജീഷ് പാമ്പിനെ രക്ഷിച്ചത്. തീ അണച്ച ശേഷം പ്രജീഷും സംഘവും യാദൃച്ഛികമായാണ് കനലുകൾക്കിടയിൽ ചൂടേറ്റ് പിടയുന്ന മൂർഖനെ കണ്ടത്. പാമ്പിനെ ഉടൻ തന്നെ തീക്കനലുകൾക്കിടയിൽനിന്നും നിന്ന് പുറത്തെടുത്ത് കുപ്പിയിൽ വെള്ളം നിറച്ച് തലയിൽ ഒഴിക്കുകയുമായിരുന്നു. കുറച്ചുനേരം വെള്ളം ഒഴിച്ച് …

Read More »

കാമുകിക്ക് വാലൻ്റൈൻസ് ഡേ സമ്മാനം; ആടിനെ മോഷ്ടിച്ച് യുവാവ്, പിടികൂടി നാട്ടുകാർ

ചെന്നൈ: വാലന്‍റൈൻസ് ദിനത്തിൽ കാമുകിക്ക് സമ്മാനം നൽകാൻ പണം കണ്ടെത്താൻ ആടിനെ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. വിഴുപുരം ജില്ലയിലെ മലയരശന്‍കുപ്പത്തിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിയായ അരവിന്ദ് കുമാർ (20), സുഹൃത്ത് മോഹൻ (20) എന്നിവരാണ് ഗ്രാമത്തിലെ ഒരു കർഷകയുടെ വീട്ടിൽ നിന്ന് ആടിനെ മോഷ്ടിച്ചത്. പിന്നീട് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കർഷക ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ യുവാക്കളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ കാമുകിക്ക് വാലന്‍റൈൻസ് ഡേ സമ്മാനം …

Read More »