Breaking News

Viral

സിയയ്ക്കും സഹദിനും ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നന്മകളും നേര്‍ന്നു. സിയയെ ഫോണിൽ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവച്ചത്. കോഴിക്കോട് വരുമ്പോൾ നേരിൽ കാണാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയ പങ്കുവച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് സൂപ്രണ്ട് അറിയിച്ചു. ഇരുവർക്കും ആവശ്യമായ എല്ലാ ചികിത്സയും സൗജന്യമായി നൽകാൻ മന്ത്രി സൂപ്രണ്ടിനു …

Read More »

തുർക്കി-സിറിയ ഭൂകമ്പം; കുഞ്ഞനുജന് സംരക്ഷണമൊരുക്കി 7 വയസുകാരി

ഇസ്താംബുള്‍: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ പൊട്ടിയ കോൺക്രീറ്റ് കഷണത്തിനടിയിൽ സഹോദരന്‍റെ തല സംരക്ഷിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ ചിത്രം വൈറലാകുന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തുർക്കിയിലും വടക്കൻ സിറിയയിലും അനുഭവപ്പെട്ടത്. പ്രദേശത്തെ സാരമായി ബാധിച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 8,300 കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയുണ്ടായ ഭൂചലനം തുർക്കിയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കി. പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായ …

Read More »

പിറന്നാൾ ദിനത്തിൽ എടുത്ത ലോട്ടറിക്ക് 18 കാരിക്ക് ലഭിച്ചത് 290 കോടി

ഒന്റാറിയോ: ഭാഗ്യം ഏത് വഴിയാണ് വരുന്നതെന്ന് നമുക്ക് പറയാൻ കഴിയില്ലെന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. കാനഡയിലെ ഒന്‍റാറിയോ സ്വദേശിയായ ഈ 18 വയസുകാരിക്ക് അക്ഷരാർത്ഥത്തിൽ അത്തരമൊരു വലിയ ഭാഗ്യമാണ് തേടിയെത്തിയത്. ജൻമദിനത്തിൽ, മുത്തച്ഛന്‍റെ നിർബന്ധപ്രകാരം എടുത്ത ലോട്ടറിക്ക് പെൺകുട്ടിക്ക് അടിച്ചത് 48 ദശലക്ഷം കനേഡിയൻ ഡോളർ, അതായത് ഇന്ത്യൻ രൂപയിൽ 290 കോടി.  വന്നെത്തിയ മഹത്തായ ഭാഗ്യത്തിന്‍റെ ഞെട്ടലിലാണ് ഈ പെൺകുട്ടിയും കുടുംബവും ഇപ്പോഴും. ജനുവരി 7 നായിരുന്നു ജൂലിയറ്റ് …

Read More »

തുര്‍ക്കി ഭൂചലനം; 3 ദിവസംമുമ്പ് കൃത്യമായി പ്രവചിച്ച് ഡച്ച് ഗവേഷകന്‍

ആംസ്റ്റര്‍ഡാം: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയായി ഡച്ച് ഗവേഷകന്‍റെ പ്രവചനം. നെതർലാൻഡിലെ ആംസ്റ്റർഡാം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സോളാർ സിസ്റ്റം ജ്യോമെട്രി സർവേയിലെ (എസ്എസ്ജിഇഒഎസ്) ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗർ ബീറ്റ്സിൻ്റെ പ്രവചനമാണ് ചർച്ചാ വിഷയം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനം മധ്യ, തെക്കൻ തുർക്കി, ജോർദാൻ, സിറിയ, ലെബനൻ എന്നിവിടങ്ങളിൽ ഉടൻ തന്നെ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രവചനം. ഫെബ്രുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്‍റെ പ്രവചനം. ഹൂഗർ …

Read More »

‘അരവിന്ദ് കെജ്‌രിവാൾ ഗ്വാളിയറിൽ ചാട്ട് വിൽക്കുന്നു’; അപരൻ വൈറൽ

ഗ്വാളിയർ: മറ്റൊരാളോട് രൂപസാദൃശ്യമുള്ള വ്യക്തികളെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. സെലിബ്രിറ്റികളുടെ അപരന്മാരാണെങ്കിൽ അവര്‍ വളരെ പെട്ടെന്ന് തന്നെ സാമൂഹിക ശ്രദ്ധ നേടും. ഐശ്വര്യ റായ് ബച്ചൻ, മാധുരി ദീക്ഷിത്, ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ളവരുടെ അപരൻമാരുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിട്ടുണ്ട്. ഇപ്പോൾ, ഒരു ചാട്ട് വിൽപ്പനക്കാരന്‍റെ വീഡിയോയാണ് വൈറൽ ആയിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് സാദൃശ്യമുള്ള ഒരാളാണ് മധ്യപ്രദേശിലെ ഗ്വാളിയറിൽ ചാട്ട് വിൽക്കുന്നത്. വിശാൽ ശർമ്മ എന്ന വ്ളോഗറാണ് വീഡിയോ …

Read More »

30 കൊല്ലം മുമ്പ് 100 രൂപ കൈക്കൂലി വാങ്ങി; 82കാരനായ മുൻ റെയില്‍വേ ജീവനക്കാരന് തടവ്

ന്യൂഡല്‍ഹി: 82 കാരനായ റിട്ട. റെയിൽവേ ജീവനക്കാരന് ഒരു വർഷം തടവ് ശിക്ഷ. 1991ൽ 100 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ലഖ്നൗവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്യണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ശിക്ഷ ഇളവ് ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഹർജി പരിഗണിച്ച ജഡ്ജി അജയ് വിക്രം സിംഗ് വ്യക്തമാക്കി. കേസിൽ നേരത്തെ രണ്ട് ദിവസം ജയിലിൽ കഴിഞ്ഞുവെന്ന …

Read More »

മൂന്ന് സഹോദരിമാരും ഒരേസമയം സ്നേഹിച്ചത് ഒരാളെ; ഒടുവിൽ മൂവരെയും വിവാഹം കഴിച്ച് യുവാവ്

കെനിയ: കെനിയയിലെ ഈ മൂന്ന് സഹോദരിമാരുടെ പ്രണയകഥ കേട്ടാൽ ആരും ഞെട്ടും. കാരണം ഇവർ മൂന്നുപേരും ഒരേ സമയം സ്നേഹിച്ചത് ഒരു പുരുഷനെയാണ്. മൂവരെയും ഒരേ സമയം സ്നേഹിക്കാനുള്ള വലിയ മനസ് കാമുകനും കാണിച്ചു. ഒടുവിൽ മൂവരുടെയും സമ്മതത്തോടെ മൂന്ന് പേരെയും വിവാഹം കഴിച്ച ശേഷം എല്ലാവരും ഇപ്പോൾ ഒരേ വീട്ടിൽ ഒരുമിച്ചാണ് താമസം. കെനിയയിൽ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നിവരുടെ പ്രണയകഥ കേട്ടാണ് ഇന്റർനെറ്റ് ഞെട്ടിയിരിക്കുന്നത്. ഈ …

Read More »

മോഷണശ്രമം പാളി, ജ്വല്ലറി ഉടമയോട് ക്ഷമാപണം നടത്തി കത്തെഴുതി വച്ച് കള്ളന്മാർ

മീററ്റ്: സംഗതി കള്ളൻമാരാണെങ്കിലും, അവരിലും ചില തമാശക്കാരുണ്ടാകും. പലപ്പോഴും ഇത്തരം കള്ളന്മാരുടെ മോഷണ കഥകൾ നമ്മെ ചിരിപ്പിക്കാറുണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് ഇത്തരം രണ്ട് മോഷ്ടാക്കൾ നടത്തിയ കവർച്ചാ ശ്രമത്തിന്‍റെ കഥ പുറത്തുവരുന്നത്. മണി ഹെയ്സ്റ്റ് സീരീസിനെ പോലും വെല്ലുന്ന തരത്തിലുള്ള പദ്ധതി നടപ്പാക്കി ജ്വല്ലറിക്കുള്ളിൽ മോഷണം നടത്താൻ കയറിയ ഈ കള്ളന്മാരുടെ ശ്രമം പരാജയപ്പെട്ടു.  കവർച്ചാ ശ്രമം പരാജയപ്പെട്ടെങ്കിലും മോഷ്ടിക്കാൻ കയറിയ ജ്വല്ലറിയുടെ ഉടമയ്ക്ക് മാപ്പ് അപേക്ഷിച്ച് കത്തെഴുതി …

Read More »

ശനിയെ പിന്തള്ളി ഉപഗ്രഹങ്ങളുടെ രാജാവായി വ്യാഴം; 12 പുതിയ ഉപഗ്രഹങ്ങൾ കണ്ടെത്തി

വാഷിങ്ടൺ: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഉപഗ്രഹങ്ങളുടെ രാജാവെന്ന പദവിയിലേക്ക്. വ്യാഴത്തിന് ചുറ്റും പരിക്രമണം ചെയ്യുന്ന 12 ഉപഗ്രഹങ്ങൾ കൂടി ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതോടെ ശനിയെ പിന്തള്ളി വ്യാഴം ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന സ്ഥാനം നേടി. വ്യാഴത്തിന് 92ഉം ശനിക്ക് 83 ഉപഗ്രഹങ്ങളുമാണുള്ളത്. വാഷിങ്ടണിലെ കാർണിജ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസിലെ ജ്യോതിശാസ്ത്രജ്ഞനായ സ്കോട്ട് ഷെപ്പേർഡാണ് ഈ കണ്ടെത്തലിന് നേതൃത്വം നൽകിയത്. ഉപഗ്രഹങ്ങളുടെ സ്ഥിരീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ മൈനർ …

Read More »

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാൻ പ്രെഗ്നൻസി; കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങി സഹദ്

കൊച്ചി: ഇന്ത്യയിൽ ആദ്യമായി കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങി ട്രാൻസ്‌ മാൻ. സഹദ് ഫാസിൽ-സിയ പവൽ ദമ്പതികളിലെ പുരുഷ പങ്കാളിയായ സഹദാണ് എട്ട് മാസം വളർച്ചയുള്ള കുഞ്ഞിനെ ഉദരത്തിൽ പേറുന്നത്. ‘അമ്മ എന്ന എൻ്റെ സ്വപ്നം പോലെ അച്ഛൻ എന്ന അവൻ്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു’ എന്ന അടികുറിപ്പോടെയാണ് ദമ്പതികൾ അവരുടെ മെറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. …

Read More »