കന്നഡയെ ഇന്ത്യയിലെ ‘ഏറ്റവും മോശം ഭാഷ’യായി അവതരിപ്പിച്ചതില്‍ ഗൂഗിളിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി ഹൈകോടതി തീര്‍പ്പാക്കി. ഇക്കാര്യത്തില്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തീര്‍പ്പാക്കിയത്. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ഓണ്‍ലൈന്‍ തിരച്ചിലിന്റെ ഫലമായി കന്നഡയെന്ന് ഗൂഗ്ള്‍ റിസള്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ കര്‍ണാടകയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ ഗൂഗ്ള്‍ ജനങ്ങളോട് മാപ്പ് ചോദിക്കുകയും ഉടന്‍ പ്രശ്നം പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ആന്റി …
Read More »കടുവകളുടെ കണക്കെടുപ്പ്: നിരീക്ഷണ ക്യാമറ സ്ഥാപിച്ചു…
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍, ദേശീയതലത്തില്‍ കടുവകളുടെ എണ്ണം കണക്കാക്കുന്നതിെന്റ ഭാഗമായി കണ്ണൂര്‍ വനം ഡിവിഷന് കീഴിലും ആറളം വന്യജീവി സങ്കേതം ഡിവിഷന് കീഴിലും കടുവകളുടെ കണക്കെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പറമ്ബിക്കുളം ഫൗണ്ടേഷെന്റ മേല്‍നോട്ടത്തിലാണ് സംസ്ഥാനത്തെ കണക്കെടുപ്പ് നടത്തുന്നത്. രണ്ട് വര്‍ഷം കൂടുമ്ബോഴാണ് കടുവകളുടെ കണക്കെടുപ്പ്. ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന് കീഴില്‍ 16 ഇടങ്ങളിലും കണ്ണൂര്‍ വനം ഡിവിഷന് കീഴിലെ കണ്ണവത്ത് …
Read More »നീറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വിതരണം തുടങ്ങി; പരീക്ഷ ഞായറാഴ്ച നടക്കും..
നീറ്റ് യു ജി സി പ്രവേശന പരീക്ഷ ഞായറാഴ്ച നടക്കും.വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റ് വഴി ലഭ്യമാക്കിയിട്ടുണ്ട്. neet(dot)nta(dot)nic(dot)in വഴി അപേക്ഷ നമ്ബറും ജനനത്തീയതിയും നല്കി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഉച്ചക്കുശേഷം രണ്ടു മുതല്‍ അഞ്ച് വരെയാണ് പരീക്ഷ നടക്കുക. 202 നഗരകേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയില്‍ ഉത്തരം രേഖപ്പെടുത്തുന്നത് പരിചയപ്പെടുത്താന്‍ വേണ്ടിയുള്ള മാതൃക ഒ എം ആര് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ …
Read More »നിപ വൈറസ്: ജാഗ്രതയോടെ മൃഗസംരക്ഷണ വകുപ്പ്..
സംസ്ഥാനത്ത് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലയിലെ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. അസാധാരണമായി എന്തെങ്കിലും ഭാവമാറ്റം വളര്ത്തുപക്ഷിമൃഗാദികളില് കണ്ടാല്‍ സമീപ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. പ്രത്യേകിച്ച് മസ്തിഷ്ക, ശ്വാസസംബന്ധമായ ലക്ഷണങ്ങള്‍, അസ്വാഭാവിക മരണം എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണം. സംസ്ഥാനത്ത് വളര്‍ത്തുമൃഗാദികളിലോ പക്ഷികളിലോ നിപ ഉണ്ടാകുകയോ അവരില്‍നിന്ന് മനുഷ്യരിലേക്ക് പകരുകയോ ചെയ്ത ആധികാരിക റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
Read More »അവസാന വര്‍ഷ കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി…
കോളേജുകള്‍ തുറക്കുന്നതിനാല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കേളേജുകളിലെത്തുന്നതിന് മുമ്ബായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്സിന് ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിനും സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.
Read More »സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു…..
സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4400 ആയി. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസവും വിലയില്‍ ഇടിവുണ്ടായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1793 ഡോളര്‍ ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,944 നിലവാരത്തിലാണ്.
Read More »24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 43,263 പുതിയ കേസുകള്‍ ; പ്രതിദിന കോവിഡ് സംഖ്യ 14 ശതമാനത്തിലധികം ഉയര്‍ന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 338 മരണങ്ങള് രേഖപ്പെടുത്തി.
വ്യാഴാഴ്ച രാജ്യത്ത് 43,263 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് സംഖ്യ 14 ശതമാനത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 338 മരണങ്ങള് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം കേസുകളുടെ 1.19 ശതമാനം സജീവ കേസുകളാണ്. സജീവമായ കേസുകള്‍ മൊത്തം കേസുകളുടെ 1.19 ശതമാനമാണ്, അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കല്‍ നിരക്ക് 97.48 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ …
Read More »രണ്ടുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍…….
വില്പനയ്ക്കായി കൂത്തുപറമ്ബില്‍ എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഹിയാത്ത് നഗറിലെ എസ്.കെ.മിനറൂലിനെ (22) യാണ് കൂത്തുപറമ്ബ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.ഷാജി അറസ്റ്റ് ചെയ്തത്. പാനൂരിനടുത്ത് വാടകയ്ക്ക് താമസിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്പനനടത്തുകയാണ് ഇയാളുടെ രീതി. കൂത്തുപറമ്ബില്‍ കഞ്ചാവ് വില്പനക്കായി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ പി.സി.ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ …
Read More »ബലൂണ്‍ വില്പന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം; ഭീതി പരത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നു പൊലീസ്.
ബലൂണ്‍ വില്പന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം. മഞ്ചേശ്വരം, കുമ്ബള പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഉപ്പള, മഞ്ചേശ്വരം, ബന്തിയോട്, കുമ്ബള എന്നിവിടങ്ങളില്‍ കുട്ടികളെ തട്ടികൊണ്ടു പോകുന്ന 10 വീതം ആളുകളടങ്ങുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന തരത്തിലാണ് ഭീതി പരത്തുന്ന വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വീഡിയോയില്‍ ഒരു സ്ത്രീയും ഓഡിയോയില്‍ ഒരു പുരുഷനുമാണ് ദൃക്സാക്ഷി വിവരണം നടത്തുന്നത്. ഒരു കവര്‍ചാ കേസുമായി ബന്ധപ്പെട്ട് ഉപ്പളയില്‍ വെള്ളിയാഴ്ച …
Read More »തോക്ക് കൈയില്‍ വച്ച് അഭ്യാസം; അന്വേഷണം ഊർജിതമായതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ രാജിവെച്ചു.
തോക്ക് കൈയില്‍ വച്ച് അഭ്യാസം നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ യുപിയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന് രാജിവെക്കേണ്ടി വന്നു. അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സസ്പെന്‍ഷനിലായ യുപി വനിതാ കോണ്‍സ്റ്റബിള്‍ പ്രിയങ്ക മിശ്ര രാജിവച്ചത്. വീഡിയോയുടെ പേരില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രിയങ്ക മിശ്രയെ അധികൃതര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പോലീസ് യൂണിഫോമില്‍ റിവോള്‍വര്‍ പിടിച്ച് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വേഗം വൈറല്‍ ആയി മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് വന്‍തോതിലുള്ള …
Read More »