Breaking News

Tag Archives: News22

പരിശോധന കൂട്ടിയപ്പോള്‍ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധന, കൊവിഡ് വന്നവരില്‍ പ്രതിരോധശേഷി കുറവെന്ന് വിദഗ്‌ദ്ധര്‍.

കൊവിഡ് പരിശോധന കൂട്ടിയപ്പോള്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവെന്ന് കണ്ടെത്തല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനം കാണിച്ച കാര്യക്ഷമമായ പ്രവര്‍ത്തനം രോഗവ്യാപനം വന്‍തോതില്‍ കൂടുന്നത് തടഞ്ഞിരുന്നു. അതിനാല്‍ കൊവിഡ് വന്നുപോയവരിലുണ്ടാകുന്ന ആര്‍ജിത പ്രതിരോധശേഷി ജനങ്ങളില്‍ താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടുമാസം മുമ്ബുവരെ ദിവസേനയുള്ള കൊവിഡ് പരിശോധന ശരാശരി 80,000നും 1,10,000നും ഇടയ്ക്കായിരുന്നു. കഴിഞ്ഞമാസത്തോടെ പ്രതിദിന പരിശോധന സര്‍ക്കാര്‍ കൂട്ടി. ടി.പി.ആര്‍. ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടുമ്ബോള്‍ രോഗികളുടെ എണ്ണത്തിലും സ്വാഭാവിക വര്‍ദ്ധനയുണ്ടാകും.

Read More »

ദേശീയപാത: ഭൂമി ഏറ്റെടുക്കല്‍ അവസാന ഘട്ടത്തില്‍; വ്യാപാരികള്‍ പെരുവഴിയിലേക്ക്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​െന്‍റ ഭാ​ഗ​മാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ അ​ന്ത്യ​ഘ​ട്ട​ത്തി​ല്‍. പെ​രു​വ​ഴി​യി​ലാ​യി വ്യാ​പാ​രി​ക​ള്‍. അ​ഴി​യൂ​ര്‍ വെ​ങ്ങ​ളം ദേ​ശീ​യ​പാ​ത ആ​റു വ​രി​യാ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി 1200 ല​ധി​കം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. വ്യാ​പാ​രി​ക​ള്‍​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര പാ​ക്കേ​ജ് ന​ട​പ്പാ​ക്കാ​തെ​യാ​ണ് ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ന​ഷ്​​ട​പ​രി​ഹാ​രം തി​ട്ട​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച സ്വ​കാ​ര്യ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി​യു​ടെ അ​ള​വു​ക​ളി​ല്‍ പൊ​രു​ത്ത​ക്കേ​ട് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പ​രാ​തി​ക​ള്‍​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. വ്യാ​പാ​രി​ക​ള്‍​ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ര​ണ്ടു ല​ക്ഷം രൂ​പ​യും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 6000 രൂ​പ ന​ല്‍​കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നാ​യി …

Read More »

ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് മൂന്നു മെഡലുകള്‍.

പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് മൂന്നു മെഡലുകള്‍ കൂടി. ഡിസ്കസ്ത്രോയില്‍ യോഗേഷ് കത്തൂനിയ വെള്ളിയും ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജാരിയ വെള്ളിയും സുന്ദര്‍ സിങ് ഗുജ്ജാര്‍ വെങ്കലവും നേടി. യോഗേഷ് കത്തൂനിയ 44.38 മീറ്റര്‍ ദൂരം മറികടന്നാണ് നേട്ടം കൈവരിച്ചത്. 44.57 മീറ്റര്‍ എറിഞ്ഞ ബ്രസീലിന്‍റെ ക്ലൗണ്ടിനി ബാറ്റിസ്റ്റ സ്വര്‍ണം നേടി. ഷൂട്ടിങ് (10 മീറ്റര്‍ എയര്‍ റൈഫില്‍) വിഭാഗത്തില്‍ ഇന്ത്യന്‍ താരം അവനി ലേഖാര ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 249.6 …

Read More »

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരി കാലത്തെ പാരസ്പര്യത്തിന്‍്റെയും സ്നേഹത്തിന്‍്റെയും സാഹോദര്യത്തിന്‍്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി ആശംസിച്ചു. ‘ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്‍്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്‍്റെയും സ്നേഹത്തിന്‍്റെയും സാഹോദര്യത്തിന്‍്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്‍്റെയാകെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഈ ദിനത്തിന് കഴിയട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍’.   പിണറായി വിജയൻറെ ഫേസ്ബുക് …

Read More »

വീടുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌.

കൊവിഡ്‌ ബാധിച്ച്‌ വീടുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി. മറ്റ്‌ അനുബന്ധരോഗമുള്ളവര്‍പോലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യമുണ്ട്‌. ഇത്‌ മരണത്തിന്‌ വഴിവക്കും. ആരോഗ്യം മോശമായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക്‌ മാറണമെന്നും മന്ത്രി പറഞ്ഞു. ചെറിയ തലവേദനപോലും അവഗണിക്കരുത്‌. സ്വയം ചികിത്സിച്ചാല്‍ പിന്നീട്‌ ലക്ഷണങ്ങള്‍ ഗുരുതരമാകും. വീടുകളിലും ആശുപത്രിയിലേക്ക്‌ പോകുന്ന വഴിയും ചികിത്സ തുടങ്ങി മൂന്ന്‌ ദിവസത്തിനുള്ളിലുമായി 1500ഓളം മരിച്ചു. അശ്രദ്ധമൂലം ഇത്തരം സംഭവങ്ങള്‍ …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത . 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 വരെയും ചില സന്ദര്‍ഭങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Read More »

കോണ്‍ഗ്രസ് വിടാനൊരുങ്ങി പി .എസ് പ്രശാന്ത്.

പി.എസ് പ്രശാന്ത് പാര്‍ട്ടി വിടാനൊരുങ്ങുന്നു. പ്രതികരണത്തിന്റെ പേരില്‍ പാര്‍ട്ടി സസ്‌പെന്റ് ചെയ്ത കെപിസിസി സെക്രട്ടറിയാണ് പ്രശാന്ത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ച്‌ രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കത്ത് നല്‍കി. കെ സി വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്ന് കത്തില്‍ പറയുന്നു. കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ വേണുഗോപാലാണെന്നും, കെ സി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണെന്നും കത്തില്‍ പരാമര്‍ശമുണ്ട്. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തിലൂടെ …

Read More »

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍.

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. 20 മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ടാണ് നല്‍കുക. അടുത്ത മാസം ഒന്നു മുതല്‍ 90 ലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ക്ക് ലഭ്യമാകും. റേഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് ലഭിക്കുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. …

Read More »

ഡല്‍ഹിയില്‍ സെപ്തംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ടിന്, ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിന്

ഡല്‍ഹിയില്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ട് മുതലും ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിനും ആരംഭിക്കും. വിദ്ഗധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചത്. കഴിഞ്ഞ ജനുവരിയില്‍ 9-12 ക്ലാസുകള്‍ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെ ക്ലാസുകള്‍ …

Read More »

കോവിഡ് വ്യാപനം തടയുന്നതിന് കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്ന് കേരളത്തോട് കേന്ദ്രം

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം സ്വീകരിച്ച നടപടികളിള്‍ അതൃപ്തിരേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല. വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ പരിശ്രമം ആവശ്യമാണെന്ന് നിരീക്ഷിച്ച ആഭ്യന്തര സെക്രട്ടറി, രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത തേടണമെന്നും നിര്‍ദ്ദേശിച്ചു. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കോവിഡ് -19 സാഹചര്യങ്ങള്‍ മൊത്തത്തില്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചത്. സമ്ബര്‍ക്കം കണ്ടെത്തല്‍, വാക്സിനേഷന്‍ ഡ്രൈവുകള്‍, …

Read More »