എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി ഹര്‍ജി സുപ്രീംകോടതി തള്ളി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ നിര്‍ത്തിവക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി നിരാകരിച്ചത്. നേരത്തെ ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. കൊവിഡ് ബാധമൂലമോ അനുബന്ധ പ്രശ്നങ്ങള്‍ കൊണ്ടോ …
Read More »കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി…
കോവിഡ് പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണം എന്ന് കേരളത്തോട് സുപ്രീം കോടതി. അനാഥരായ കുട്ടികള്‍ക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ ധനമായി നല്‍കുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഡിഗ്രി പൂര്‍ത്തിയാകുന്നത് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു . ഇത് വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ സത്യവാങ്മൂലം …
Read More »കൊവിഡിനിടയിലെ കന്‍വര്‍ യാത്രയെച്ചൊല്ലി യു.പി സര്‍ക്കാരിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്.
കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ യു.പി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി.വിഷയം സ്വമേധയാ ഏറ്റെടുത്ത കോടതി സര്‍ക്കാരിന് നോട്ടീസ് അയക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച കേസില്‍ കോടതി വാദം കേള്‍ക്കും. രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കന്‍വര്‍ യാത്രയ്ക്ക് യു.പി സര്‍ക്കാര്‍ അനുവാദം നല്‍കിയത്. അടുത്തയാഴ്ചയാണ് പരിപാടി. കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 25 മുതല്‍ കന്‍വര്‍ യാത്ര അനുവദിക്കുമെന്നാണ് യു.പി സര്‍ക്കാര്‍ പറഞ്ഞത്.അതേസമയം, …
Read More »കോവിഡ് 19; സുപ്രീം കോടതി അടച്ചു, അടിയന്തര കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി..!
രാജ്യത്ത് കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചു. നാളെ (ചൊവ്വാഴ്ച്ച) മുതല്‍ അടിയന്തര പ്രാധാന്യം ഉള്ള കേസുകള്‍ ആഴ്ചയില്‍ ഒരു ദിവസം വീഡിയോ കോണ്‍ഫെറെന്‍സിലൂടെ മാത്രം കേള്‍ക്കുകുയുള്ളൂവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അറിയിച്ചു. അഭിഭാഷകരുടെ പ്രോക്‌സിമിറ്റി കാര്‍ഡ് താത്കാലികമായി സസ്പെന്‍ഡ് ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി പരിസരത്തേക്ക് പ്രവേശനം അനുവദിക്കില്ല. അഭിഭാഷകരുടെ ചേംബറുകള്‍ നാളെ അടക്കും. ചീഫ് ജസ്റ്റിസിന്റെ …
Read More »