പ്രഭാത സവാരിക്ക് പോകുന്നതിനിടെ പാളം മുറിച്ചുകടക്കവേ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം ഉണ്ടായത്. ഇയര്‍ഫോണ്‍ ഉപയോഗിച്ചു പാലം മുറിച്ചുകടക്കാന്‍ ശ്രമിക്കവെയാണ് അപകടം. അജിത്കുമാര്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ചാണ് പാളം മുറിച്ചുകടന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ പൊലീസ് പറയുന്നത്. മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read More »ലോക്ക് ഡൗണ്‍; ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ ഓടില്ല: റിസര്‍വേഷന്‍ തുക തിരിച്ച് നല്‍കും
ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടാകില്ല. ബുക്ക് ചെയ്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ നിര്‍ദേശം നല്കി. ഏപ്രില്‍ 14 നോ അതിന് മുമ്പോ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കാനും ടിക്കറ്റ് തുക പൂര്‍ണ്ണമായും റീഫണ്ട് ചെയ്യാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ പ്രത്യേകം ട്രെയിനുകള്‍ ആരംഭിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 141 പേർക്കുകൂടി; ഒരു മരണം… …
Read More »രാജ്യത്ത് നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍; ട്രെയിന്‍ ബുക്കിംഗ് ആരംഭിച്ചു..
രാജ്യത്ത് നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ ആരംഭിക്കും. കേരളത്തിലേക്ക് മെയ് 13 മുതലാണ് സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിംഗ് നടക്കുക. ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാം. ഐആര്‍സിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം അടക്കം 15 പ്രധാന നഗരത്തിലേക്കാണ് സര്‍വീസ് ഉണ്ടാകുക. ലോക്ക് ഡൗണ്‍ ആരംഭിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമാണ് …
Read More »അതിഥി തൊഴിലാളികളുടെ മടക്കയാത്ര: ഇന്ന് കേരളത്തില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍…
രാജ്യത്തെ ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് റെയില്‍വേ ഇന്ന് മൂന്ന് ട്രെയിനുകള്‍ കൂടി അനുവദിച്ചു. കോഴിക്കോട് നിന്നും ബിഹാറിലേക്കും, മധ്യപ്രദേശിലേക്കും, പാലക്കാട് നിന്നും ഒഡീഷയിലേക്കുമാണ് ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തുക.
Read More »അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സ്പെഷ്യല്‍ ട്രെയിന്‍; കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഇങ്ങനെ..
അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കിടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിനാലാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഏപ്രില്‍ 14 ന് ശേഷം അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാനായി നോണ്‍സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ ഇത് പ്രായോഗികമല്ല. കേരളത്തില്‍ നിലവില്‍ 3,85,000 അതിഥി തൊഴിലാളികളുണ്ടെന്നാണ് പ്രാഥമിക കണക്ക്. അതേസമയം, രൗജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം …
Read More »ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമോ.?? സത്യാവസ്ഥ ഇതാണ്…
ഏപ്രില്‍15 ഓടെ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ റെയില്‍വേ. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ച് ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചാല്‍ പുതിയ പ്രോട്ടോകോള്‍ പ്രകാരമാണ് യാത്ര ചെയ്യേണ്ടതെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് നിലവില്‍ …
Read More »കൊറോണ വൈറസ്; കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളും വെന്റിലേറ്ററുകളുമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ…
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ രാജ്യം വലയുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. രോഗം വന്നവരെ മാറ്റിപാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണെന്നും ഇതിനൊപ്പം തന്നെ റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിര്‍മിക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളടക്കമുള്ള വിദൂര ദേശങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടി. ഇതുസംബന്ധിച്ച …
Read More »ആറ്റുകാല്‍ പൊങ്കാല; 8, 9 തീയതികളില്‍ റെയില്‍വേയുടെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്..!
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 7, 8 (ഞായറും തിങ്കളും) ദിവസങ്ങളില്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന് കൊല്ലത്ത് നിന്ന് സ്പെഷ്യല്‍ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് ഉണ്ടായിരിക്കും. 4.30ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതാണ്. ആറ്റുകാല്‍ പൊങ്കാലയായ തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് കൊല്ലത്തുനിന്ന് യാത്രതിരിക്കുന്ന സ്പെഷ്യല്‍ ട്രെയിന്‍ രാവിലെ 6.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പൊങ്കാലയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2.30, 3.30, 4.15 എന്നീ സമയങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് …
Read More »കവര്‍ച്ച തടയാന്‍ റെയില്‍വേയുടെ പുതിയ പദ്ധതി ; എല്ലാ ട്രെയിനുകളില്‍ ഇനി മുതല്‍ ഈ സംവിധാനം…
ട്രെയിനുകളില്‍ മോഷണം തുടര്‍ക്കഥയായതോടെ, കവര്‍ച്ചകള്‍ക്ക് തടയിടാന്‍ നടപടിയുമായി റെയില്‍വേയുടെ പുതിയ പദ്ധതി. ജനറല്‍, സ്ലീപ്പര്‍ കോച്ചുകളിലെ മോഷണം തടയാനുള്ള പദ്ധതിയുമായാണ് റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. സീറ്റുകള്‍ക്കടിയില്‍ ഡിജിറ്റല്‍ ലോക്കുകളുള്ള ചെയിനുകള്‍ ഘടിപ്പിക്കാനും ജനറല്‍ കോച്ചുകളുടെ രണ്ട് അറ്റത്തും പൂട്ടുള്ള പെട്ടികള്‍ സ്ഥാപിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ രാജ്യത്തെ 3,000 ട്രെയിനുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഒരു കോച്ചിന് 1.5 ലക്ഷം രൂപ ചെലവിട്ടാണ് പുത്തന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ലോക്ക് ചെയിനിന്റെ കോഡ് …
Read More »