Breaking News

കാവ്യ മാധവന്‍ മഞ്ജു വാര്യരെക്കാളും എന്തുകൊണ്ടും ഒരുപടി താഴെയാണ്; കാരണം വ്യക്തമാക്കി ഭാഗ്യലക്ഷ്മി..

മലയാള സിനിമയില്‍ വര്‍ഷങ്ങളായി നിറഞ്ഞ നില്‍ക്കുന്ന താര സുന്ദരികളാണ് നടിമാരായ മഞ്ജു വാര്യരും കാവ്യാ മാധവനും. ദിലീപ് നായകനായ സിനിമകളില്‍ കൂടിയാണ് രണ്ട് പേരും നായിക വേഷങ്ങളില്‍ എത്തുന്നത്.

ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായിക വേഷത്തില്‍ എത്തിയ മഞ്ജു വാര്യര്‍ പിന്നീട് ദിലീപുമായി പ്രണയത്തിലായ മഞ്ജുവിനെ ദിലീപ് ജീവിത സഖിയാക്കുകയുമായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും പിന്നീട് വിവാഹ മോചനത്തില്‍ അവസാനിച്ചു. അതേ സമയം വിവാഹം ശേഷം സിനിമയില്‍ നിന്നും

ഇടവേളയെടുത്ത മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ കൂടി ഗംഭീര തിരിച്ചു വരവ് നടത്തി.

പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ട താരം മലയാളത്തിന്റെ ലേഡി സൂപ്പര്‍സാറ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. ലാല്‍ജോസ് ഒരുക്കിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്

കാവ്യാമാധവന്‍ ദിലീപിന്റെ നായികയായി എത്തുന്നത്.  മഞ്ജുവുമായുള്ള വിവാഹം വേര്‍പെടുത്തിയ ദിലീപ് കാലങ്ങള്‍ക്ക് ശേഷം കാവ്യാമാധവനെ ജീവിത സഖിയാക്കി.

അടുത്തിടെ ഇരുവരെയും കുറിച്ച്‌ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

മുന്‍പും ഇത്തരം അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് വിവാദങ്ങളില്‍ ഭാഗ്യലക്ഷ്മി അകപ്പെട്ടിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ കാവ്യയോട് ഡബ്ബ് ചെയ്യാന്‍ താന്‍

ആവിശ്യപെട്ടെന്നും എന്നാല്‍ കാവ്യക്ക് അതിന് കഴിയാതെ മാറി നിന്നെന്നുമാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്.

എന്നാല്‍ മഞ്ജു വാര്യര്‍ തൂവല്‍ കൊട്ടാരം എന്ന ചിത്രത്തിനായി സ്വന്തമായി ഡബ്ബ് ചെയ്തെന്നും അത് ക്ലിക്കായതോടെ പിന്നീട് സ്വയം ചെയ്യണമെന്ന് വാശി പിടിച്ചെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

അതാണ് നടിയെന്ന നിലയില്‍ മഞ്ജുവിന്റെ പൂര്‍ണതയെന്നും എന്നാല്‍ കാവ്യ മഞ്ജുവിനെ അപേക്ഷിച്ച്‌ ഇക്കാര്യത്തില്‍ ഒരു പടി താഴെ ആണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …