Breaking News

സ്വര്‍ണ വില കുതിച്ച്‌ സര്‍വകാല റെക്കോര്‍ഡില്‍; പവന്‍ വീണ്ടും 30,000 രൂപയ്ക്ക് മുകളില്‍; ഇന്ന് മാത്രം പവന് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ധനവ്. ഇന്ന് മാത്രം പവന് വര്‍ധിച്ചത് 520 രൂപയാണ്. ഇതോടെ പവന് 30,400 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 65 രൂപ വര്‍ധിച്ച് 3,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ആഭ്യന്തര വിപണിയില്‍ പവന് 320 രൂപ കുറഞ്ഞശേഷമാണ് ഇന്ന് വീണ്ടും 520 രൂപ വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 3,735 രൂപയിലും പവന് 29,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

തിങ്കളാഴ്ച ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. ഗ്രാമിന് 3,775 രൂപയും പവന് 30,200 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ഇതിന് ശേഷമാണ് ഇന്ന് സ്വര്‍ണ വില വീണ്ടും ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …