മരടില്‍ ഫ്ളാറ്റ് പൊളിച്ചപ്പോള്‍ ഉണ്ടായ പൊടി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാര്‍.
പൊടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വീട്ടിലിരിക്കാന്‍ പറ്റുന്നില്ലെന്നും കുട്ടികള്‍ക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഫ്ളാറ്റ് പൊളിച്ച അവശിഷ്ടങ്ങളില്‍ നിന്നും കാറ്റടിക്കുമ്പോള്‍ വീടുകളിലേക്ക് പൊടി കയറുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
ഇതിന് ഉടന്‍ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ ഉപരോധം.
NEWS 22 TRUTH . EQUALITY . FRATERNITY