Breaking News

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന അനിവാര്യം; വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്ന കാര്യം പരിഗണനയില്‍- ആന്‍റണി രാജു

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ​ഗതാ​ഗതമന്ത്രി ആന്‍റണി രാജു. വിദ്യാര്‍ഥി കണ്‍സഷന്‍ സംബന്ധിച്ച്‌ മാനദണ്ഡം കൊണ്ടുവരുമെന്നും ​ഗതാ​ഗതമന്ത്രി പറഞ്ഞു. കുടുംബവരുമാനത്തിന് ആനുപാതിമായി വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് നിരക്ക് കൊണ്ടുവരാനാണ് ആലോചന.

റേഷന്‍ കാര്‍ഡിനെ മാനദണ്ഡമാക്കി വരുമാനം നിര്‍ണയിക്കാനുള്ള സാഹചര്യം നിലവിലുള്ളതിനാലാണ് കണ്‍സഷന്‍ ഇനി മുതല്‍ റേഷന്‍ കാര്‍ഡുകളെ മാനദണ്ഡമാക്കി നടപ്പാക്കാന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ അന്തിമതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും ആന്‍റണി രാജു അറിയിച്ചു.

സ്വകാര്യ ബസ് പണിമുടക്ക് സംബന്ധിച്ച്‌ സര്‍ക്കാരിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി. രാത്രികാല സര്‍വീസ് കുറവ് കാരണം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും രാത്രി യാത്രക്ക് പ്രത്യേക നിരക്ക് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആംബുലന്‍സുകളുടെ നിരക്കില്‍ ഏകീകൃത സ്വഭാവം കൈക്കൊള്ളും. ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമന്ദ്രന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …