ജമ്മുകാഷ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്രപരമായ നടപടിയായിരുന്നെന്ന് കരസേന മേധാവി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജമ്മുകാഷ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയല്‍ രാജ്യത്തിന്റെ നിഴല്‍ യുദ്ധം ഇതോടെ തടസപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളത് പോലെ സാധാരണ ജീവിതം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സായുധസേനകള്‍ ഒരു കാരണവശാലും തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പുതുതായി സ്ഥാനമേറ്റെടുത്ത കരസേനാ മേധാവി വ്യക്തമാക്കി.
ഡല്‍ഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന എഴുപത്തിരണ്ടാമത് കരസേനാ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.