Breaking News

ജി-സാറ്റ് 30 വിക്ഷേപണം നാളെ; 2020ലെ ആദ്യ ദൗത്യവുമായി ഐഎസ്‌ആര്‍ഒ..!

2020ലെ ഐഎസ്‌ആര്‍ഒയുടെ ജി-സാറ്റ് 30 വിക്ഷേപണം നാളെ. 2020ലെ ആദ്യ ദൗത്യമായ ജി-സാറ്റ് 30 നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 02.35ന് വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോര്‍ട്ടില്‍ നിന്നാണ് നാളെ വിക്ഷേപണം.

ടിക് ടോക്കില്‍ വീഡിയോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം..

3,357 കിലോഗ്രാം ഭാരമുള്ള ജി-സാറ്റ് 30 ഉപഗ്രഹം ഇന്ത്യയുടെ ആശയവിനിമയത്തിനാണ് സഹായിക്കുക. അരിയാനെ അഞ്ച് എന്ന യൂറോപ്യന്‍ വിക്ഷേപണവാഹനമാണ് ജി-സാറ്റ് 30നെ ബഹിരാകാശത്ത് എത്തിക്കുന്നത്.

അരിയാനെ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യന്‍ ഉപഗ്രഹമാണ് ജിസാറ്റ് 30. ഡിടിച്ച്‌ , ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്‌ലിംങ്കിംഗ്, ഡിഎസ്‌എന്‍ജി, ഇന്റര്‍നെറ്റ് എന്നീ സേവനങ്ങള്‍ക്ക് ജിസാറ്റ് 30 ഉപകാരപ്രദമാകും എന്നാണ് ഇസ്രൊയുടെ അവകാശവാദം. ഇന്ത്യന്‍ പ്രക്ഷേപകര്‍ക്ക് ഏഷ്യയുടെ മധ്യപൂര്‍വ്വ മേഖലകളിലും, ആസ്‌ട്രേലിയയിലും പ്രക്ഷേപണം നടത്താന്‍ ജി-സാറ്റ് 30 വഴി പറ്റും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …