കാസര്‍കോഡിനെ കൊറോണയില്‍ കുടുക്കിയത് ചൈന. ജില്ലയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 70 ശതമാനവും ദുബായിലെ നൈഫില്‍നിന്ന് എത്തിയവരാണ്. ഫെബ്രുവരി അവസാനവാരമാണു കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്.
ചൈനയില്‍നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ടത്തിലാണു ദുബായില്‍നിന്ന് എത്തിയവര്‍ രോഗവാഹകരായത്. അവരില്‍ ഭൂരിഭാഗവും നൈഫില്‍ ജോലി ചെയ്തിരുന്നവരാണെന്നതാണ്.
ഏത് ഉത്പന്നം വിപണിയിലിറങ്ങിയാലും നൈഫില്‍ ജോലി ചെയ്യുന്ന കാസര്‍ഗോട്ടുകാര്‍ അതുമായി ചൈനയിലെത്തി ഡ്യൂപ്ലിക്കേറ്റ് എടുത്താണു വില്‍പ്പന നടത്തിയിരുന്നത്. നൈഫില്‍ അഞ്ചു മുതല്‍ എട്ടു പേര്‍ ഒന്നിച്ചാണ് താമസിക്കുന്നതും.
പൊതുശൗചാലയമാണു ഇവര്‍ക്കെല്ലാമുള്ളത്. ഇതും കാസര്‍ഗോട്ടുകാരില്‍ രോഗം വ്യാപിക്കാന്‍ വലിയ കാരണമായി എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യമാകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കാസര്‍ഗോഡ് ജില്ലയില്‍ അതു നടപ്പായിരുന്നു. അതുകൊണ്ടുതന്നെ ജില്ലയിലെ സാമൂഹിക-സാമ്പത്തികമേഖലകള്‍ പൂര്‍ണമായും താളം തെറ്റി.
പ്രവാസികളുടെ കുടുംബങ്ങളാണ് ഏറെ ആശങ്കയില്‍ കഴിയുന്നത്. സമ്പര്‍ക്കപ്പട്ടികയുടെ നീളം കൂടുന്നതാണു
ജില്ല ഇപ്പോള്‍ നേരിടുന്നഏറ്റവും പ്രധാന വെല്ലുവിളികളില്‍ ഒന്ന്. ആരോഗ്യസംവിധാനങ്ങള്‍ താരതമ്യേന കുറവുള്ള കാസര്‍ഗോഡ് ജില്ലക്കാര്‍ വിദഗ്ധചികില്‍സയ്ക്കു പ്രധാനമായും ആശ്രയിക്കുന്നതു മംഗലാപുരത്തെ ആശുപത്രികളെയാണ്.
കര്‍ണാടക വഴിയടച്ചതോടെ ഇപ്പോള്‍ അതിനും നിവൃത്തിയില്ലാതെയായി. ഗുരുതര രോഗബാധിതരുമായി പോയ 30 ആംബുലന്‍സുകളാണ് ഒറ്റദിവസം തലപ്പാടി ചെക്പോസ്റ്റില്‍ തടഞ്ഞ് തിരിച്ചയച്ചത്.
ജില്ലയിലെ മുഴുവന്‍ കോവിഡ് രോഗികളെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലാണു ഇപ്പോള്‍ പ്രവേശിപ്പിക്കുന്നത്. ഇത് ആശുപത്രിയ്ക്ക് താങ്ങാവുന്നതിലും അധികമായിരിക്കുകയാണ്.