രാജ്യത്ത് കൊവിഡ് ബാധിച്ച് 56 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പുതുതായി 336 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 2,301 ആയി ഉയര്‍ന്നു. ഇതില്‍ 157 പേര്‍ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാമത് തമിഴ്‌നാടാണ്. ഇവിടെ 309 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്നലെ മാത്രം 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇവിടെ ഇത്രയും കേസുകള്‍ ഉയരാന്‍ കാരണം. കേരളത്തില്‍ 286 പേര്‍ക്കും ഡല്‍ഹിയില്‍ 219 പേര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.