Breaking News

സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്കായി 20 ലക്ഷം രൂപ നല്‍കി ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര…

കൊറോണ ഭീതിയില്‍ രാജ്യത്തെ ലോക്​ഡൗണുമായി ബന്ധപ്പെട്ട്​ തൊഴില്‍ നഷ്​ടവും ദുരിതവും അനുഭവിക്കുന്ന സിനിമാമേഖലയിലെ ജീവനക്കാര്‍ക്ക് സംഭാവനയുമായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര.

താരം 20 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ദിവസക്കൂലിക്കാരും മറ്റുമായ തൊഴിലാളികളെ സഹായിക്കാനായി ഫിലീം എംപ്ലോയീസ്​ ഫെഡറേഷന്‍ ഓഫ്​ സൗത്ത്​ ഇന്ത്യക്കാണ്​ (എഫ്​.ഇ.എഫ്​.എസ്​.ഐ) താരം പണം നല്‍കിയത്​.

കോവിഡ് ഭീതിയില്‍ തമിഴ് സിനിമാ ഇന്‍‍ഡസ്ട്രിയില്‍ ജോലി ഇല്ലാതായ ദിവസ വേതനക്കാര്‍ക്കാണ് താരത്തിന്‍റെ സഹായം. രജനീകാന്ത്​, വിജയ്​ സേതുപതി, സൂര്യ തുടങ്ങിയ താരങ്ങളും നേരത്തെ സംഭാവന നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …