കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യം. കൊറോണയെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളും ക്ഷണിച്ചു കഴിഞ്ഞു.
നിരവധി പേരാണ് ഇത്തരത്തില്‍ സംഭാവന നല്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നത്. ഇപ്പോഴിതാ തമിഴ് ചലച്ചിത്ര താരം അജിത് ഒന്നേകാല്‍ കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതമാണ് നടന്‍ സംഭാവന ചെയ്യുന്നത്. സിനിമാസംഘടനയായ ഫെഫ്സിയുടെ
കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയും സംഭാവനയായി നല്‍കിയിരുന്നു. അജിത്തിന് പുറമെ രജനീകാന്ത്, ശിവകുമാര്‍, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, നയന്‍താര തുടങ്ങി നിരവധി പേര്‍ ധനസഹായം നല്‍കിയിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY