സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ലംഘിച്ച് ഫുട്ബാള്‍ കളിച്ച എട്ടു യുവാക്കള്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തതായ് റിപ്പോര്‍ട്ട്. എടവക പഞ്ചായത്തിലെ
പാണ്ടിക്കടവ് ചാമാടി പൊയിലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രദേശവാസികളായ രണ്ട് യുവാക്കള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് ആറു പേര്‍ക്കെതിരെയുമാണ് മാനന്തവാടി പോലീസ് കേസെടുത്തിരിക്കുന്നത്.
രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രദേശവാസികള്‍ രഹസ്യമായി ഇവര്‍ ഫുട്ബാള്‍ കളിക്കുന്നത് റെക്കോഡ് ചെയ്ത് വെച്ചിരുന്നു. ഇതിന്റെറ സഹായത്തിലാണ് യുവാക്കല്‍ക്കെതിരെ കേസെടുത്തത്.