Breaking News

കാനഡയില്‍ വെടിവെപ്പ്: പൊലീസ്​ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു..!

കാനഡയിലെ നോവ സ്​കോഷ്യ പ്രവിശ്യയില്‍ ഉണ്ടായ വെടിവെപ്പില്‍ പൊലീസ്​ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. പൊലീസ്​ യൂനിഫോമില്‍ തോക്കുമായി എത്തിയ അക്രമിയാണ്​ വെടിവെപ്പ്​ നടത്തിയത്​.

51കാരനായ ഗബ്രിയേല്‍ വോര്‍ട്മാന്‍ എന്നയാളാണ്​ അക്രമം നടത്തിയതെന്ന്​ പൊലീസ്​ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ വെടിയേറ്റു മരിച്ചു. 30 വര്‍ഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവെപ്പാണിത്.

ഹാലിഫാക്സ്​ നഗരത്തിന്​ 100 കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ടാപിക്യുവില്‍​ ഞായറാഴ്​ച രാത്രിയാണ് വെടിവെപ്പ്​ നടന്നത്​. പൊലീസ്​ വേഷത്തിലെത്തിയ അക്രമി വീടുകളില്‍ കയറി വെടിവെപ്പ്​ നടത്തുകയായിരുന്നു.

വീടിനകത്തും പുറത്തു നിന്നുമായി മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ്​ പറഞ്ഞു. കൊറോണ വൈറസ് വ്യാപനം മൂലം അടച്ചിട്ട നഗരത്തിലാണ്​ അക്രമം നടന്നത്​. വെടിവെപ്പില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കും തീപിടിച്ചു.

വെടിവെപ്പില്‍ വനിത കോണ്‍സ്റ്റബിള്‍ ഹെയ്ഡി സ്റ്റീവന്‍സനാണ്​​ മരിച്ചത്​. ഇവര്‍ രണ്ടു കുട്ടികളുടെ മാതാവാണ്​. വെടിവെപ്പില്‍ മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …