Breaking News

ഇന്ത്യയെ ഉറ്റുനോക്കി നോക്കി ലോകരാജ്യങ്ങള്‍; രാജ്യത്ത് ആദ്യമായി പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനായ രോഗി സുഖം പ്രാപിച്ചു; കൊറോണയുടെ തോല്‍വിയുടെ തുടക്കം ഇന്ത്യയില്‍…

ഇന്ത്യയില്‍ ആദ്യമായി പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനാക്കിയ കോവിഡ്​ ബാധിതന്‍ രോഗമുക്തി നേടിയതായ് റിപ്പോര്‍ട്ട്. ഡല്‍ഹി സാകേതിലെ മാക്​സ്​ ഹോസ്​പിറ്റലില്‍ ചികിത്സയിലിരുന്ന 49

കാരനാണ്​ പ്ലാസ്​മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചത്​.  ഏപ്രില്‍ നാലിന്​ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗി പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലേക്ക്​ മാറിയിരുന്നു. ​

ന്യൂമോണിയ ബാധയെ തുടര്‍ന്ന്​ ഇദ്ദേഹത്തെ വ​െന്‍റിലേറ്ററിലേക്കും മാറ്റിയിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകാതെ വന്നതോടെ പ്ലാസ്‌മ തെറാപ്പി നടത്താന്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട്‌ അഭ്യര്‍ഥിക്കുകയായിരുന്നു. പ്ലാസ്‌മ ദാനംചെയ്യാനുള്ള ആളെയും ബന്ധുക്കള്‍ത്തന്നെ കണ്ടെത്തി നല്‍കി.

തുടര്‍ന്ന്‌ ഏപ്രില്‍ 14-ന്‌ രാത്രി കോവിഡ്‌ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ കോവിഡ്‌ തെറാപ്പി നടത്തുകയായിരുന്നു. ഇതിനുശേഷം രോഗിയുടെ ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതിയുണ്ടായതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു.

പ്ലാസ്‌മ തെറാപ്പി നടത്തി നാലാം ദിവസം രോഗിയെ വെന്റിലേറ്ററില്‍നിന്നു മാറ്റുകയും സ്വയം ശ്വാസോച്‌ഛാസം നടത്തിത്തുടങ്ങുകയും ചെയ്‌തു.

തൊട്ടടുത്ത ദിവസം മുതല്‍ വായിലൂടെ ഭക്ഷണം കഴിച്ചു തുടങ്ങുകയും കഴിച്ച തിങ്കളാഴ്‌ചയോടെ ഐ.സി.യുവില്‍നിന്ന്‌ മുറിയിലേക്കു മാറ്റുന്ന അവസ്ഥയിലേക്കെത്തി.

24 മണിക്കൂറിനിടെ രണ്ടു തവണ നടത്തിയ പരിശോധനകളുടെ ഫലവും നെഗറ്റീവ്‌ ആയതോടെ രോഗി കോവിഡ്‌ മുക്‌തനായതായി ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിക്കുകയായിരുന്നു. ഒരാള്‍ക്ക്​ ​ 400 മില്ലി പ്ലാസ്​മയാണ്​ ദാനം ചെയ്യാന്‍ കഴിയുക.

ഇതിലൂടെ രണ്ട്​ ജീവന്‍ രക്ഷിക്കാനാകും. 200 മില്ലി പ്ലാസ്​മയാണ്​ ഒരു രോഗിയുടെ ചികിത്സക്കായി ഉപയോഗപ്പെടുത്തുക. കോവിഡ് 19 ബാധിച്ച്‌​ രോഗമുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്​മ ഉപയോഗിച്ച്‌ ചികിത്സിക്കുന്ന രീതിയാണ് കോണ്‍വാലസെന്‍റ് പ്ലാസ്മ തെറാപ്പി.

രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച്‌ രണ്ട് ആഴ്ചയ്ക്ക് ശേഷം ഇവരുടെ രക്തത്തില്‍നിന്ന് വേര്‍തിരിക്കുന്ന ആന്‍റിബോഡി കോവിഡ് രോഗിയില്‍ കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഈ കുത്തിവെപ്പ്

നടത്തിയതോടെ രോഗലക്ഷണങ്ങള്‍ കുറയുകയും ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കൂടുകയും വൈറസ് പതുക്കെ നിര്‍വീര്യമായി തുടങ്ങുകയും ചെയ്തതായാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …