അക്ഷയ തൃതീയനാളില്‍ സംസ്ഥാനത്തെ സ്വര്‍ണ വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലെ ജ്വല്ലറികളും സ്വര്‍ണവ്യാപാര സ്ഥാപനങ്ങളും വന്‍ വില്‍പ്പന ഇടിവാണ് നേരിട്ടത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ വ്യാപാരികള്‍ സ്വര്‍ണം വാങ്ങാന്‍ ഓണ്‍ലൈനില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച വില്‍പ്പന ഓണ്‍ലൈനില്‍ വഴി നടന്നില്ലെന്ന് സ്വര്‍ണ വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു.
കഴിഞ്ഞ അക്ഷയ തൃതീയ നാളില്‍ 10 ലക്ഷത്തോളം ജനങ്ങളാണ് സ്വര്‍ണ വാങ്ങാന്‍ വ്യാപാരശാലകളിലേക്ക് എത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ മാത്രമാണ് വ്യാപാരം നടന്നത്. ഏകദേശം 1,500 കോടി രൂപയുടെ വ്യാപാര
നഷ്ടമാണ് സ്വര്‍ണ വ്യാപാര മേഖലക്കുണ്ടായിരിക്കുന്നത്.