Feb 12, 2026 12:28 PM
Breaking News

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന…

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനോട് ഇന്ത്യ പെട്ടെന്നാണു പ്രതികരിച്ചതെന്നും അതിനാല്‍ കൊറോണ വൈറസ്

കേസുകള്‍ വളരെക്കുറച്ചേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പറഞ്ഞു.

അതേസമയം, ജൂലൈ അവസാനത്തോടെ പകര്‍ച്ചവ്യാധിനിരക്ക് രാജ്യത്തു വ്യാപകമാകുമെന്നും ഡബ്ല്യുഎച്ച്‌ഒയുടെ പ്രത്യേക കോവിഡ്-19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ ഒരു പ്രമുഖ ദേശീയ മാധ്യമത്തോടു പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

‘ലോക്ഡൗണ്‍ നീക്കുമ്ബോള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. പക്ഷേ ആളുകള്‍ ഭയപ്പെടേണ്ട. വരും മാസങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. എന്നാല്‍ ഇന്ത്യ അസ്വസ്ഥപ്പെടേണ്ടതില്ല എന്നാണ് കരുതുന്നത്.’- ഡോ. ഡേവിഡ് നബാരോ പറയുന്നു.

ലോക്ഡൗണ്‍ നീക്കുന്നതോടെ അവിടവിടെയായി രോഗവ്യാപനമുണ്ടാകും. അതു നിയന്ത്രിക്കാനുമാകും. ജൂലൈ അവസാനത്തോടെ ഇത് ഏറ്റവും ഉയരത്തിലെത്തും. പക്ഷേ മെച്ചപ്പെടും- അദ്ദേഹം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …