Breaking News

എസ്​.എസ്​.എല്‍.സി, പ്ലസ് ടു പുതിയ പരീക്ഷകേന്ദ്രം അനുവദിച്ച്‌​ പട്ടിക പുറത്തിറക്കി..!

കോവിഡ്​ 19 ​ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എസ്​.എസ്​.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊ​ക്കേഷനല്‍ പരീക്ഷകേന്ദ്ര മാറ്റത്തിന്​ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക്​ പുതിയ പരീക്ഷകേന്ദ്രം അനുവദിച്ചുകൊണ്ടുള്ള പട്ടിക പുറത്തിറക്കി.

പരീക്ഷയെഴുതുന്ന കോഴ്​സുകള്‍ ലഭ്യമല്ലാത്ത പരീക്ഷകേന്ദ്രം തെരഞ്ഞെടുത്തവര്‍ക്ക്​ പ്രസ്​തുത കോഴ്​സുകള്‍ നിലവിലുള്ള തൊട്ടടുത്ത പരീക്ഷ കേന്ദ്രം അനുവദിക്കുകയും ചെയ്​തു. https://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in

എന്നീ വെബ്​സൈറ്റുകളിലെ ‘Application for Centre Change’ എന്ന ലിങ്കിലൂടെ വിവരങ്ങള്‍ ലഭ്യമാകും. പുതിയ പരീക്ഷകേന്ദ്രം അനുവദിച്ചുകൊണ്ടുള്ള വ്യക്തിഗത സ്ലിപ്​ Centre Allot Slip എന്ന ലിങ്കിലൂടെ പ്രി​​ന്‍റെടുക്കാം.

പുതിയ പരീക്ഷകേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നതിന്​ നിലവിലെ ഹാള്‍ടിക്കറ്റും വെബ്​സൈറ്റില്‍നിന്ന്​ ലഭിക്കുന്ന സന്‍റെര്‍ അലോട്ട്​ സ്ലിപും ആവശ്യമാണ്​. ഏതെങ്കിലും വിദ്യാര്‍ഥിക്ക്​ ഹോള്‍ടിക്കറ്റ്

​ കൈവശമില്ലാത്ത സാഹചര്യത്തില്‍ സന്‍റെര്‍ അലോട്ട്​ സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഹാജരാക്കിയാല്‍ മതിയാകും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …