ഇന്ത്യയില്‍ 70 ശതമാനത്തോളം കൊവിഡ് 19 രോഗബാധക്ക് കാരണമാകുന്ന 13 നഗരങ്ങളില്‍ അടുത്ത അഞ്ചാംഘട്ട ലോക്ഡൗണില്‍ ശക്തമായ നിരീക്ഷണങ്ങളും കര്‍ശനമായ വ്യവസ്ഥകളും ഉണ്ടാകുമെന്ന് സൂചന.
നാലാംഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന രണ്ട് കൂടിയാലോചനകളിലാണ് ഈ തീരുമാനമുണ്ടായത്. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലായിരുന്നു ആദ്യ യോഗം.
രണ്ടാമത്തേത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലും. പുതിയതായി വരുന്ന ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നവയാണ്. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് തന്നെവേണം സംസ്ഥാനങ്ങള്‍ അവ നടപ്പാക്കാന്‍.
ഈ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ച് കഴിഞ്ഞു. കണ്ടെയ്ന്‍മെന്റ്, ബഫര്‍ സോണുകള്‍ രേഖപ്പെടുത്തുന്നതിനും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയിലെ നിയന്ത്രണവും വീട് വീടാന്തരം കയറിയുള്ള സജീവ കേസുകളുടെ കണക്കെടുപ്പും,
സമ്ബര്‍ക്കപട്ടിക തയ്യാറാക്കലും, പുതിയവയുടെ ടെസ്റ്രും, രോഗബാധിതരുടെ കൈകാര്യം ചെയ്യലുമെല്ലാം പുതിയ നിര്‍ദ്ദേശങ്ങളില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 24ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നാലാംഘട്ടം ഇന്ന് പൂര്‍ത്തിയാകുകയാണ്.
മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്..
മുംബയ്, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി, താനെ, പൂനെ, ഹൗറയോട് ചേര്‍ന്നിരിക്കുന്ന കല്‍ക്കത്ത നഗര ഭാഗങ്ങള്‍, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍,ജോധ്പൂര്‍, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ഇവയാണ് ലിസ്റ്റിലുള്ള പതിമൂന്ന് നഗരങ്ങള്‍.