ആറാംക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്ത സംഭവത്തില്‍ വരനും പുരോഹിതനും ബന്ധുക്കള്‍ക്കുമെതിരേ കേസെടുക്കാന്‍ ബാലവകാശ കമ്മീശന്‍ തീരുമാനിച്ചു. ജൂണ്‍ 1ന് തെലങ്കാനയിലാണ് സംഭവം.
ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തിയതിനാണ് പുരോഹിതനെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്. ബാലവിവാഹം തടയല്‍, പോക്സോ, ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പ്,
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം നടത്തല്‍ എന്നീ നിയമങ്ങള്‍ പ്രകാരമാണ് ശിക്ഷാ നടപടി.
പുരോഹിതന്‍, വധുവിന്റെയും വരന്റെയും മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ശിക്ഷാനടപടി ആവശ്യപ്പെട്ടതായി ബാലല ഹക്കുല സംഗം സംഘടന സാമൂഹ്യ പ്രവര്‍ത്തകന്‍ വ്യക്തമാക്കി.
ഹൈദരാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരം ഗുഡ്ലപോച്ചംപള്ളിക്ക് സമീപം കണ്ട്ലകോയ ജില്ലയില്‍ മേദ്ചലിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. എഫ്‌ഐആറില്‍ പെണ്‍കുട്ടിയുടെ വയസ്സ് 16 എന്നാണ് കാണിക്കുന്നുണ്ടെങ്കിലും ആറാംക്ലാസിലാണ് കുട്ടി പഠിക്കുന്നതെന്നും ഒരു മാസം മുമ്ബാണ് പ്രായപൂര്‍ത്തിയായതെന്നും ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.
നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് വരനായ രാജു. ലൈംഗിക പീഡനങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന വകുപ്പിനെ മുന്‍നിര്‍ത്തിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.