സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,12,288 ആയി.77,951 പേര്‍ക്ക് രാജ്യത്ത് അസുഖം ഭേദമായിട്ടുണ്ട്. 33,515 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഇതില്‍ 1693 പേര് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. രോഗബാധയില്‍ ആകെ 819 പേര് മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22139 കോവിഡ് പരിശോധകളാണ് നടന്നത്.
36 പേരാണ് പുതുതായി മരിച്ചത്. 3717 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. 1615 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.റിയാദില്‍ മരണനിരക്കും ഉയരുകയാണ്. 24 മണിക്കൂറിനിടെ 11 പേര് മരിച്ചു.