കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസില്‍ പ്രധാന പ്രതി സൂരജിനെ അഞ്ചല്‍ ഏറത്തെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് വനം വകുപ്പ് തെളിവെടുപ്പ് നടത്തി. രാവിലെ ഒന്‍പതരയോടെ കനത്ത കാവലിലാണ് സൂരജിനെ ഏറത്തുള്ള വീട്ടില്‍ എത്തിച്ചത്.
വീട്ടില്‍ എത്തിച്ച് തെളിവെടുപ്പിനായി ഇറങ്ങുന്നതിനിടെ തടിച്ചുകൂടിയ നാട്ടുകാര്‍ സൂരജിനെ അസഭ്യം പറഞ്ഞ് പ്രകോപിച്ചു. ഇതേതുടര്‍ന്ന് അല്‍പ്പസമയം നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. തുടര്‍ന്ന് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയായിരുന്നു.
നയൻതാരയ്ക്കും വിഗ്നേശ് ശിവനും കോവിഡ് ?? വാർത്തയിലെ സത്യാവസ്ഥ പുറത്ത്…
പാമ്പിനെ സൂക്ഷിച്ചിരുന്ന സ്ഥലം, ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച രീതി എന്നിവ സൂരജ് വനപാലപകര്ക്ക് കാട്ടികൊടുത്തു. പാമ്പിനെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ജാര് കൊലപാതകത്തിന്
ശേഷം ഒളിപ്പിച്ച സ്ഥലവും സൂരജ് അന്വേഷണ സംഘത്തിന് കാണിച്ച് നല്‍കിയിരുന്നു.
വിശദമായ തെളിവെടുപ്പിന് ശേഷം പതിനൊന്നരയോടെയാണ് സൂരജിനെ തിരികെ കൊണ്ടുപോയത്. ഉത്രയുടെ വീട്ടില്‍ നിന്നും തിരികെ ഇറക്കുമ്ബോള്‍ ഹെല്‍മറ്റ് അടക്കം നല്കി കനത്ത സുരക്ഷ
ഒരുക്കിയാണ് വനപാലകര്‍ സൂരജിനെ വാഹനത്തില്‍ കയറ്റിയത്.
കേസില്‍ നിര്‍ണായകമാകും വിധം തെളിവുകള്‍ ലഭിച്ചതായും ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള സൂരജ്, സുരേഷ് എന്നിവര്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെന്നും തെളിവെടുപ്പിന് ശേഷം
അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബിആര്‍ ജയന് പറഞ്ഞു.