Feb 14, 2026 10:02 PM
Breaking News

സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്നു; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 118 പേർക്ക്; സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധന…

സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 10

പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേർക്കും, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേർക്കും, കോട്ടയം, മലപ്പുറം,

വയനാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്ക പരത്തുന്നു.

ഇന്ന് സമ്ബർക്കം വഴി രോഗം സ്ഥിരീകരിച്ചത് 14 പേർക്കാണ്. മലപ്പുറം ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രി ജീവനക്കാർക്കും, കോട്ടയം ജില്ലയിലെ നാല് പേർക്കും, തിരുവനന്തപുരം,

ആലപ്പുഴ, തൃശൂർ, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി, ഇവരുടെ രണ്ട്

മക്കൾ, ഭർത്താവ് എന്നിവർക്കാണ് കോട്ടയത്ത് സമ്ബർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ഇന്നലെ 15 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …