ലോകത്തെ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസിനെതിരായ വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായി റഷ്യ.
ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമാകുന്നത്. റഷ്യയിലെ ഗമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആന്‍റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്.
സ്വപ്‌ന സുരേഷിൻറെയും സന്ദീപ് നായരുടേയും കോവിഡ് പരിശോധനാ ഫലം പുറത്ത്..!
വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18നാണ് മനുഷ്യരില്‍ പരീക്ഷിച്ചത്. പരീക്ഷണത്തിന് വിധേയരായവരുടെ ആദ്യബാച്ച് അടുത്ത ബുധനാഴ്ച ആശുപത്രി വിടും. രണ്ടാമത്തെ ബാച്ച് ജൂലായ് 20ന് ആശുപത്രി വിടും.
മോസ്‌കോ സെചനോവ് സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലായിരുന്നു വാക്‌സിൻ പരീക്ഷണം നടത്തിയത്. മനുഷ്യരില്‍ വിജയകരമായി വാക്സിൻ പ്രവർത്തിക്കുന്നുണ്ടെന്നും വാക്സിൻ സുരക്ഷിതമാണെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.