കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്. കൊവിഡ് പ്രതിരോധം പല രാജ്യങ്ങളിലും ശരിയായ രീതിയിലല്ലെന്നും കൃത്യമായ ആരോഗ്യ
സംരക്ഷണ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ മഹാമാരി കൂടുതല്‍ വഷളാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
അടിസ്ഥാന കാര്യങ്ങള്‍ പോലും പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ മിക്ക രാജ്യങ്ങളും തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്. വൈറസ് പൊതുശത്രുക്കളില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു-അദ്ദേഹം മുന്നറിയിപ്പ് നല്‍കി.