Breaking News

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം; ഇന്നലെയും ഇന്നുമായി മരണപ്പെട്ടത് എട്ടുപേര്‍…

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, കാസര്‍കോട്, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. ഔദ്യോ​ഗികമായി 60 പേര്‍ മരിച്ചതായിട്ടാണ് ഇന്നലെ വരെയുളള കണക്കുകള്‍.

ശനിയാഴ്ച മാത്രം അഞ്ചുപേരാണ് സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. കുമ്ബള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ , ഇരിങ്ങാലക്കുട കൂത്തുപറമ്ബ് പള്ളന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പളളന്‍, തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ഇന്ന് മരിച്ചത്.

ഇരിങ്ങാലക്കുട കൂത്തുപറമ്ബ് പള്ളന്‍ വീട്ടില്‍ വര്‍ഗ്ഗീസിന് ജൂലൈ 18നാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ന​ഗരത്തില്‍ കൊറിയര്‍ സ്ഥാപനം നടത്തുകയായിരുന്നു ഇദ്ദേഹം. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന വര്‍ഗ്ഗീസ് ഇന്ന് രാവിലെയാണ് മരിച്ചത്.

ഇദ്ദേഹത്തിന്റെ മകനും ഭാര്യയും കൊവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ മരിച്ചത്.

പനിയും ചുമയും അടക്കം ലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ശ്വാസതടസത്തെ തുടര്‍ന്ന് പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജൂലൈ 19നാണ് ഇദ്ദേ​ഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ഇത് എവിടെ നിന്നാണ് പകര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്ലാസ്മ തെറാപ്പിയടക്കം അബ്ദുള്‍ ഖാദറിന് നല്‍കിയിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച കാസര്‍കോട്  കുമ്ബള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍.

കാസര്‍കോട് ജില്ലയില്‍ മാത്രം ഇതുവരെ അഞ്ച് കൊവിഡ് രോ​ഗികളാണ് മരണപ്പെട്ടത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …