ഇന്‍റര്‍നെറ്റ് സേവനദാതാവായ ഗൂഗിളും സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കും വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ക്കു പണം നല്‍കണമെന്ന് ഓസ്ട്രേലിയ. ഇതു സംബന്ധിച്ച ചട്ടംകൊണ്ടുവരാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍.
ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇരുസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്നുമാസം സമയം നല്‍കി. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി നടപ്പാക്കുന്ന രാജ്യമായിരിക്കുകയാണ് ഓസ്‌ട്രേലിയ.
ഇതിനായി കരടു പെരുമാറ്റച്ചട്ടവും ഓസ്ട്രേലിയ പുറത്തിറക്കി. മൂന്നുമാസത്തിനുശേഷം ഈ കമ്ബനികളും മാധ്യമസ്ഥാപനങ്ങളും തമ്മില്‍ പണംനല്‍കല്‍ സംബന്ധിച്ച് ധാരണയായില്ലെങ്കില്‍ തീരുമാനമുണ്ടാക്കാനായി മധ്യസ്ഥരെ നിയമിക്കുമെന്ന് നിയമിക്കുമെന്ന് കരടുചട്ടത്തില്‍ പറയുന്നു.
കരട് ഈ മാസം 28 വരെ ചര്‍ച്ചയ്ക്കുവെക്കും. അതിനുശേഷം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 3,000 ജേണലിസം ജോലികള്‍ ഓസ്‌ട്രേലിയയില്‍ ഇല്ലാതായി.
പരമ്ബരാഗത വാര്‍ത്താ കമ്ബനികളില്‍ നിന്ന് പരസ്യ വരുമാനം ഗൂഗിളും ഫെയ്‌സ്ബുക്കും തട്ടിയെടുക്കുകയായിരുന്നു എന്നാണ് ആരോപണം.
പരസ്യത്തിനായി ചെലവഴിക്കപ്പെടുന്ന ഓരോ 100 ഡോളറിന്റെയും മൂന്നിലൊന്ന് ഗൂഗിളും ഫെയ്‌സ്ബുക്കും വിഴുങ്ങുന്നുവെന്നും പറയുന്നു. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ഇത്തരം നിയമം പാസാക്കിയേക്കും.