Breaking News

പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400-ഓളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു; 9 മരണം..!

ഒഡീഷയി​ലെ പുരി ജഗന്നാഥക്ഷേത്രത്തിലെ 400-ഓളം ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നവര്‍ ഉള്‍പ്പടെയുളള ജീവനക്കാര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരി​ച്ചത്.

ഒഡിഷയിലെ പ്രശസ്തമായ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യം ഉയരുന്നിതിനിടയിലാണ്‌ കോവിഡ് സ്ഥിരീകരണ വാര്‍ത്ത പുറത്ത് വരുന്നത്.

പരിശോധന നടത്തിയതില്‍ 822 ജീവനക്കാരില്‍ 379 പേര്‍ കോവിഡ് പോസിറ്റീവായി.

എന്നാല്‍ ഇതു വരെ ക്ഷേത്ര അനുഷ്ഠാനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ലെങ്കിലും താമസിയാതെ അതിന് സാധ്യയുള്ളതായും ഒഡിഷ ഹൈക്കോടതിയെ ക്ഷേത്ര ഭരണസമിതി അറിയിച്ചിട്ടുണ്ട്.

രോഗബാധിതരില്‍ ഒമ്ബത് പേര്‍ മരണത്തിന് കീഴടങ്ങിയതായും പതിനാറ് പേര്‍ ഭുവനേശ്വരിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായും ശ്രീ ജഗന്നാഥ് ടെംപിള്‍ അഡ്മിനിസ്‌ട്രേഷന്‍ ഭാരവാഹി അജയ് കുമാര്‍ ജന വ്യക്തമാക്കി.

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സേവകരില്‍ ഭൂരിഭാഗവും വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിനാല്‍ ക്ഷേത്രത്തിലെ ദൈനംദിന അനുഷ്ഠാനങ്ങള്‍ക്ക് പ്രയാസം നേരിടുന്നതായി അജയ് കുമാര്‍ ജന പറഞ്ഞു.

തങ്ങളുടെയും കുടുംബാംഗങ്ങളുടേയും സുരക്ഷ മുന്‍നിര്‍ത്തി നവംബറിന് മുമ്ബ് ക്ഷേത്രം തുറക്കേണ്ടതില്ല എന്നാണ് പൂജാരിമാരുടെ അഭിപ്രായമെന്ന് അജയകുമാര്‍ ജന പറഞ്ഞു.

ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാരില്‍ രോഗം കണ്ടെത്തിയത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …