രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ തയാറായിക്കഴിഞ്ഞാലുടന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി. ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിന്‍
ലഭ്യമാക്കുന്നതിനായി 500 രൂപ വീതം ചെലവഴിക്കുമെന്നും ഒഡീഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആര്‍ പി സ്വെയിനിന്റെ ചോദ്യത്തോട് പ്രതികരിക്കവെ കേന്ദ്ര മന്ത്രി പറഞ്ഞു.
ബിഹാറിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിരുന്നു. കൊവിഡിനെ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും രാജ്യത്തെ മുഴുവന്‍
ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു. ബിഹാറില്‍ സൗജന്യമായി വാക്‌സിന്‍ വിതരണം നടത്തുമെന്ന് ബി ജെപി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട്, മധ്യപ്രദേശ് അസം, പുതുച്ചേരി സര്‍ക്കാറുകള്‍ തങ്ങളുടെ സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.