സംസ്ഥാനത്ത് സ്‍കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസവകുപ്പ് സജ്ജമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു.
ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും അനുമതി നല്‍കിയാല്‍ എപ്പോള്‍ വേണമെങ്കിലും സ്കൂള്‍ തുറക്കാന്‍ കഴിയും.
പ്രവേശന നടപടികള്‍ പൂര്‍ത്തിയായെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകള് തുറക്കാന്‍ കേന്ദ്രാനുമതി ലഭിച്ചെങ്കിലും കേരളത്തില്‍ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.