കൊട്ടാരക്കര : ജില്ലയില്‍ നൂറുകണക്കിനു ലോറികളാണു മണ്ണുമായി ദേശീയപാതയിലൂടെയും എംസി റോഡിലൂടെയും ചീറിപായുന്നത്. ഇന്നലെ മഴ ശക്തമായിട്ടും മണ്ണു കടത്തിനു യാതൊരു കുറവുമുണ്ടായില്ല.
നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ വകുപ്പുകള്‍ മൗനം പാലിക്കുന്നു. കൈക്കൂലി നല്‍കിയാണു കടത്തെന്നാണ് ആക്ഷേപം.
കിഴക്കന്‍ മേഖലയില്‍ അവശേഷിക്കുന്ന കുന്നുകള്‍ കൂടി ഇടിച്ചു നിരത്തിയാണു മണ്ണുകടത്ത്. കരുനാഗപ്പള്ളി ഭാഗത്തേക്കാണു കടത്തുന്നതെന്നാണു വിവരം.
NEWS 22 TRUTH . EQUALITY . FRATERNITY