സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്ന് സുപ്രീംകോടതി. കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നാലു സംസ്ഥാനങ്ങളോട് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കമമെന്ന് സുപ്രീംേകാടതി നിര്‍ദേശിച്ചു.
ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, അസം എന്നി സംസ്ഥാനങ്ങലോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഈ മാസത്തോടെ കേവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് വിവരം. എല്ലാ സംസ്ഥാനങ്ങളിലെയും നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് വേണം.
സംസ്ഥാനങ്ങള്‍ കാര്യക്ഷമമല്ലെങ്കില്‍ ഡിസംബറില്‍ മോശം കാര്യങ്ങള്‍ സംഭവിച്ചേക്കാം’ -സുപ്രീംകോടതി പറഞ്ഞു.
നവംബര്‍ 27ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയെന്താണെന്നും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും ഡല്‍ഹി സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. അതേസമയം ആഭ്യന്തര മന്ത്രി
അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചകാര്യം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.