Breaking News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ് ; ഒരു ജില്ലയിൽ മാത്രം 1000 ന് മുകളിൽ രോ​ഗികൾ ; 22 മരണം….

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

മലപ്പുറം 1023
കോഴിക്കോട് 514
പാലക്കാട് 331
എറണാകുളം 325
കോട്ടയം 279
തൃശൂര്‍ 278
ആലപ്പുഴ 259
തിരുവനന്തപുരം 229

കൊല്ലം 198
കണ്ണൂര്‍ 144
പത്തനംതിട്ട 57
ഇടുക്കി 49
വയനാട് 39
കാസര്‍ഗോഡ് 32

3272 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 377 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 993
കോഴിക്കോട് 467
പാലക്കാട് 182
എറണാകുളം 235
കോട്ടയം 276
തൃശൂര്‍ 264
ആലപ്പുഴ 256
തിരുവനന്തപുരം 158

കൊല്ലം 194
കണ്ണൂര്‍ 112
പത്തനംതിട്ട 46
ഇടുക്കി 30
വയനാട് 30
കാസര്‍ഗോഡ് 29

32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, കണ്ണൂര്‍ 4, കോഴിക്കോട് 3, പത്തനംതിട്ട, ഇടുക്കി മലപ്പുറം 2 വീതം, കൊല്ലം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …