ലോകമെമ്ബാടും കോടിക്കണക്കിന് ഉപഭോക്താക്കളുള്ള വാട്സ്‌ആപ്പിന്റെ പുതിയ സേവനം ഇനി ഇന്ത്യയിലും. ‘ഡിസപ്പിയറിങ് മെസ്സേജ്’ അധവാ അപ്രത്യക്ഷമാകുന്ന മെസ്സേജുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ഈ സേവനം ലഭ്യമാകാൻ നിലവിലെ ആപ്പ് അപഡേറ്റ് ചെയ്യുന്നതിലൂടെ സേവനം ലഭ്യമാക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്‌റ്റോപ്പ് എന്നിങ്ങനെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഡിസപ്പിയറിങ് മെസ്സേജ് ലഭിക്കും.
‘വാട്‌സ് ആപ്പ് പ്ലേ, ഓള്‍വെയ്‌സ് മ്യൂട്ട്, എന്‍ഹാന്‍സ് സ്‌റ്റോറേജ്’ എന്നിങ്ങനെ ഒരുപിടി ഫീച്ചറുകള്‍ അടുത്തിടെ കമ്ബനി അവതരിപ്പിച്ചിരുന്നു. പുതിയ സേവനം ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്ന്.
മെസ്സേജ് സ്വീകരിക്കുന്നയാള്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ അപ്രത്യക്ഷമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. മെസ്സേജ് സൂക്ഷിച്ചുവയ്ക്കാനായി സ്‌ക്രീന്‍ഷോട്ട് അല്ലെങ്കില്‍ കോപ്പി-പേസ്റ്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കാം.
നിങ്ങളോട് ചാറ്റ് ചെയ്യുന്ന വ്യക്തി ഡിസപ്പിയറിങ് ഫീച്ചര്‍ ഉപയോഗിച്ചിരിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനായി ലഭിക്കുകയും ചെയ്യും. ഗ്രൂപ്പ് ചാറ്റിലും സേവനം ഉപയോഗിക്കാവുന്നതാണ്.
ഓട്ടോമാറ്റിക് ഡൗണ്‍ലോഡ് ഓണാണെങ്കില്‍ സെന്റ് ചെയ്യപ്പെടുന്ന വീഡിയോയും ഫോട്ടോകളും ഫോണില്‍ തന്നെ സൂക്ഷിക്കപ്പെടും. അപ്‌ഡേറ്റിന് ശേഷം വാട്ട്‌സ് ആപ്പ് ചാറ്റ് വിന്‍ഡോ തുറന്ന്, കോണ്‍ടാക്‌ട് തെരഞ്ഞെടുത്ത് ഡിസപ്പിയറിങ് ഫീച്ചര്‍ ഓണാക്കാവുന്നതാണ്. എന്തായാലും പുതിയ സേവനം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിലാണ് വാട്‌സ് ആപ്പ്.