Breaking News

യൂട്യൂബ് ലൈവിന് വേണ്ടി കാമുകിയുടെ ജീവനെടുത്തു; കൊടും തണുപ്പില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച്‌ വീഡിയോ; ഒടുവിൽ…

ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ക്ക് 15 വര്‍ഷം കഠിനതടവിന് വിധിച്ച്‌ കോടതി.

റഷ്യന്‍ സ്വദേശികളാണ് ഇരുവരും. വാലെന്റീന ഗ്രിഗോറിയേവ (വല്യ- 28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ വല്യയുടെ കാമുകന്‍ സ്റ്റാനിസ്ലാവ് റഷെത്നികോവ് (30) നാണ് ശിക്ഷ ലഭിച്ചത്. കാമുകിയെ ഉപദ്രവിക്കുന്നത് ലൈവായി കാണിക്കുന്നതിനായി ഇയാള്‍ ആളുകളില്‍ നിന്നും 1000 ഡോളര്‍ വാങ്ങിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പൂജ്യം സെല്‍ഷ്യസ് തണുപ്പില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ കഴിയാന്‍ കാമുകിയെ യൂട്യൂബര്‍ നിര്‍ബന്ധിക്കുകയായിരുന്നു. തണുപ്പ് അസഹയനീയമായതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. കൊടും തണുപ്പില്‍ ബാല്‍കണിയില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ യുവതിക്ക് കഴിയേണ്ടിവന്നു.

ആരാധകരെ തൃപ്തിപ്പെടുത്താന്‍ കാമുകിയ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ഇയാള്‍ വീടിന് പുറത്താക്കിയത്.

മര്‍ദ്ദനത്തില്‍ യുവതിയുടെ തലയ്ക്കും മുഖത്തും ഗുരുതമായി പരിക്കേറ്റിരുന്നു. കൊടും തണുപ്പില്‍ ഒരു ജാക്കറ്റ് പോലുമില്ലാതെയാണ് പുറത്തു നിര്‍ത്തിയത്.

തണുപ്പ് സഹിക്കാന്‍ കഴിയുന്നില്ലെന്ന് യുവതി വിളിച്ചു പറയുകയും ചെയ്തിരുന്നു. പതിനഞ്ചു മിനുട്ടോളം വാലന്റീനയ്ക്ക് മോസ്കോയിലെ കൊടും തണുപ്പില്‍ നില്‍ക്കേണ്ടി വന്നു.

പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ സ്റ്റാസ് യുവതിയെ അകത്തേക്ക് കൊണ്ടുപോയി.

പിന്നീട് നാടകീയമായ രംഗങ്ങളാണ് ലൈവില്‍ നടന്നത്. അനക്കമില്ലാതെ കിടക്കുന്ന യുവതിയെ സ്റ്റാസ് എത്ര വിളിച്ചിട്ടും ഉണര്‍ന്നില്ല. വാലന്റീന ശ്വാസമെടുക്കുന്നില്ലെന്നും പള്‍സ് ഇല്ലെന്നുമെല്ലാം ഇയാള്‍ ലൈവിനിടയില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്ബോഴും ലൈവ് തുടരുകയായിരുന്നു. യുവതി മരിച്ച്‌ രണ്ട് മണിക്കൂറോളം ലൈവ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വീഡ‍ിയോ യൂട്യൂബ് പിന്നീട് നീക്കം ചെയ്തു.

റഷ്യയിലെ നിരവധി പേരാണ് ലൈവില്‍ കൊലപാതകം കണ്ടത്. 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് സ്റ്റാസ് ചെയ്തത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …