Breaking News

സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 2707 പേര്‍ക്ക് മാത്രം കോവിഡ് ; 2291 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് നേരിയ ആശ്വാസം. 2707 പേര്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്
സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

മലപ്പുറം – 441
എറണാകുളം – 343
തൃശൂര്‍ – 268
കോട്ടയം – 252
തിരുവനന്തപുരം – 222
ആലപ്പുഴ – 220

കോഴിക്കോട് – 219
പാലക്കാട് – 190
കൊല്ലം – 160
കണ്ണൂര്‍ – 136
പത്തനംതിട്ട – 133
വയനാട് – 61
ഇടുക്കി – 47
കാസര്‍ഗോഡ് – 15

2291 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 422
എറണാകുളം 254
തൃശൂര്‍ 252
കോട്ടയം 233
തിരുവനന്തപുരം 161
ആലപ്പുഴ 197
കോഴിക്കോട് 196

പാലക്കാട് 90
കൊല്ലം 158
കണ്ണൂര്‍ 106
പത്തനംതിട്ട 107
വയനാട് 58
ഇടുക്കി 44
കാസര്‍ഗോഡ് 13

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം, കോഴിക്കോട് 6 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം 1 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …