Feb 12, 2026 4:57 PM
Breaking News

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ സമയം തീരുമാനിച്ചു; കൂൾ ഓഫ് ടൈം അഞ്ചോ പത്തോ മിനിറ്റ് വർധിപ്പിക്കും…

മാര്‍ച്ച്‌ 17 മുതല്‍ ആരംഭിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ സമയം തീരുമാനിച്ചു. പ്ലസ് ടു പരീക്ഷ രാവിലെയും എസ് എസ് എല്‍ സി പരീക്ഷ ഉച്ചയ്ക്കും നടത്തും.

കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍നിന്നു തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്നത് പരിഗണിക്കും. എസ് എസ് എല്‍ സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക.

വെള്ളിയാഴ്ച രണ്ടിനായിരിക്കും പരീക്ഷ. പരീക്ഷയുടെ ആരംഭത്തിലുള്ള കൂള്‍ ഓഫ് ടൈം (സമാശ്വാസ സമയം) 15 മിനിറ്റില്‍നിന്ന് അഞ്ചോ പത്തോ മിനിറ്റ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കും.

പരീക്ഷ, വിദ്യാര്‍ഥി സൗഹൃദമായിരിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ പരീക്ഷയെ ഭയക്കാന്‍ ഇടവരരുതെന്നും വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു ഐ പി) യോഗം നിര്‍ദേശിച്ചു.

ക്ലാസ് പരീക്ഷകള്‍ക്കും പ്രാധാന്യം നല്‍കും. സാധ്യമെങ്കില്‍ മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ. കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിനുമുമ്ബ് ഓണ്‍ലൈനായി രക്ഷിതാക്കളുടെ അഭിപ്രായം തേടും.

രക്ഷിതാക്കളുടെ അനുമതിയോടെയും അവരുടെ ആശങ്ക പരിഹരിച്ചും മാത്രമേ കുട്ടികളെ സ്‌കൂളിലെത്താന്‍ അനുവദിക്കൂ.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …