മകളെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. 58 കാരിയായ സുകുരി ഗിരി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. പ്രമോദ് ജന എന്ന വാടകക്കൊലയാളിയും അറസ്റ്റിലായി.
ഒഡീഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം. അമ്ബത്തിയെട്ടുകാരിയായ സുകുരി ഗിരിയാണ് ഇന്നലെ അറസ്റ്റിലായതെന്ന് ഒഡീഷ പൊലീസ് അറിയിച്ചു. ബാലസോര്‍ ജില്ലയിലാണ് സംഭവം.
ഐസ്ക്രീമിലും കൊറോണ വൈറസ്; വിറ്റഴിച്ചത് 1800ലധികം ബോക്സുകൾ ; ഞെട്ടിക്കുന്ന് റിപ്പോർട്ട്…Read more
മകളെ കൊലപ്പെടുത്താന്‍ 50,000 രൂപയാണ് സുകുരി വാടക കൊലയാളികള്‍ക്ക് നല്‍കിയത്. എണ്ണായിരം രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു. പ്രമോദ് ജെന(32) എന്നയാള്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമാണ് ക്വട്ടേഷന്‍ കൊടുത്തത്.
36 കാരിയായ മകള്‍ ശിബാനി നായിക്ക് അനധികൃത മദ്യ വ്യാപാരം നടത്തിയതിനെ അമ്മ എതിര്‍ത്തിരുന്നു. പലതവണ വിലക്കിയിട്ടും മകള്‍ ഇത് തുടര്‍ന്നാണ് അമ്മ സുകുരിയെ പ്രകോപിപ്പിച്ചത്. ഒടുവില്‍ മകളെ കൊല്ലാന്‍ അമ്മ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പ്രമേദ് ജന എന്ന വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തി.
ജനുവരി 12ന് നഗ്രാം ജില്ലയിലെ ഒരു പാലത്തിനടയില്‍ നിന്നാണ് ശിബാനിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകളും മൂര്‍ച്ഛയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ശിബാനിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.