റൈഡ് ഷെയര്‍ ദൗത്യത്തില്‍ 143 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഞെട്ടിച്ചിരിക്കുകയാണ് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ്. ഇതോടെ, ഒരൊറ്റ റോക്കറ്റ്
വിക്ഷേപിച്ച ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുടെ പുതിയ ലോക റെക്കോര്‍ഡ് ഇനി സ്‌പേസ് എക്‌സിന് സ്വന്തം.
ട്രാന്‍സ്‌പോര്‍ട്ടര്‍ 1 എന്ന് വിളിക്കപ്പെടുന്ന ഈ ദൗത്യം സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കിനായി 10 ഉപഗ്രഹങ്ങളും ഭൂമിയിലെ ഇമേജിംഗ് ഉപഗ്രഹങ്ങളുടെ
കൂട്ടമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഉപഭോക്താക്കള്‍ക്കായി 130 ലധികം ഉപഗ്രഹങ്ങളും വഹിച്ചു.
അതെ സമയം കാലാവസ്ഥ നിരീക്ഷണത്തിനായി ചെറിയ റഡാര്‍ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്ന ഐസിഇഇയുടെ ഉപഗ്രഹവും ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ 104
ഉപഗ്രഹങ്ങള്‍ വഹിച്ച ഇന്ത്യന്‍ റോക്കറ്റായ പിഎസ്‌എല്‍വിയായിരുന്നു ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നത്.
ഇത് 2017 ലെ വിക്ഷേപണത്തിലായിരുന്നു. സ്‌പെയ്‌സ് എക്‌സിന്റെ 2019 ലെ പുതിയ റൈഡ് ഷെയര്‍ പ്രോഗ്രാമില്‍ ആദ്യത്തേതാണ് സ്‌പെയ്‌സ് എക്‌സിന്റെ ട്രാന്‍സ്‌പോര്‍ട്ടര്‍ 1 മിഷന്‍. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ റോക്കറ്റ് ലാബിനേക്കാളും
വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ റോക്കറ്റുകളേക്കാളും വളരെ വലുതാണ്, മാത്രമല്ല അവ സാധാരണയായി ശക്തമായ കമ്യൂണിക്കേഷന്‍ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്നു.